Chapter Title : സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]
പെട്ടന്ന് കയറി ചോദിക്കേണ്ട പയ്യെ മതി. നീ ഇങ്ങനെ അടുത്ത് ഇരുന്നു സൂപ്പിട്ടാൽ കാര്യം അങ്ങേർക്ക് മനസ്സിൽ ആകും.
മൃദുല :ഉം.
അഞ്‌ജലി നേരെ അടുക്കളയിലേക്ക് പോയി. വൈശാഖൻ തിരിച്ചു വരുമ്പോൾ മൃദുല നല്ല പഠിത്തം ആയിരുന്നു. അയാൾ അവളെ ഒന്ന് നോക്കി അവളുടെ കാര്യമായ പഠനം കണ്ട് അയാൾക്ക് തന്റെ മകളിൽ ഒരു വിശ്വാസം കൂടുതൽ ആയി തോന്നി തുടങ്ങി. അയാൾ ഉള്ളിലേക്ക് പോയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു കഴിഞ്ഞു പുറത്തേക്ക് വന്നു. അഞ്‌ജലി അപ്പോഴേക്കും ആഹാരം വിളമ്പി ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചു. അവൾ മൃദുലയെ ഒന്ന് കണ്ണ് കാണിച്ചു അടുക്കളയിലേക്ക് പോയി. മൃദുല മെല്ലെ ബുക്ക് മടക്കി വെച്ച് കൊണ്ട് ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. എന്നിട്ട്
മൃദുല :അമ്മേ എനിക്കും കുറച്ചു ചോറ് വിളമ്പുമോ !!!
അഞ്‌ജലി :ആഹാ വയസ്സ് 18 കഴിഞ്ഞു വിളമ്പി തിന്നേണ്ട പ്രായം ഒക്കെ ആയി.
മൃദുല :പ്ലീസ് അമ്മ..
അഞ്ജലി :ഉം ശെരി...
വൈശാഖന് അവരുടെ അഭിനയം ഒന്നും മനസ്സിൽ ആക്കാൻ പറ്റിയില്ല. അയാൾ സത്യത്തിൽ അവരുടെ ആ ചെറിയ കലഹം മനസ്സിൽ ആസ്വദിക്കുക ആയിരുന്നു. എത്ര നാളുകൾക്കു ശേഷം ആണ് വീട്ടിൽ ഒരു ചെറിയ സ്നേഹ പ്രകടനം ഒക്കെ കാണുന്നത്. അഞ്ജലി അപ്പോഴേക്കും അവൾക് ഉളള ആഹാരം പാത്രത്തിൽ എടുത്തു വെച്ച് മൃദുലയുടെ മുൻപിൽ കൊണ്ട് വെച്ച് തലയിൽ ഒന്ന് തഴുകി.
അഞ്‌ജലി :ഉം കഴിക്ക്...
മൃദുല ഒരു പുഞ്ചിരിയോട് കൂടി ആഹാരം കഴിക്കാൻ തുടങ്ങി.
ആഹാരം കഴിച്ചു പകുതി ആയപ്പോൾ. അവൾ മെല്ലെ
💬 Comments
View all comments