Chapter Title : സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]
വൈശാഖന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങി. അയാളുടെ മുഖത്ത് ദേഷ്യം ലേശം ഇല്ലെന്ന് കണ്ടപ്പോൾ അവൾ മെല്ലെ ചോദിച്ചു.
മൃദുല :അച്ഛാ!!!!!
വൈശാഖൻ ആഹാരം കഴിച്ചു കൊണ്ട് തന്നെ അവളെ നോക്കി.
മൃദുല :അത്..
വൈഷകൻ :എന്താ?
മൃദുല :അത് അച്ഛൻ എന്നോട് ദേഷ്യപെടുമോ...
വൈശാഖൻ :അത് കാര്യം അറിയാതെ എങ്ങനെ ആണ് പറയുക.
മൃദുല :അത് അച്ഛാ കോളേജ് ടൂർ പ്ലാൻ ചെയ്യുന്നുണ്ട്. എനിക്ക് പോകാൻ ആഗ്രഹം ഉണ്ട്.
വൈശാഖൻ ഒന്നും മിണ്ടാതെ ആഹാരം മെല്ലെ കഴിച്ചു ഇറക്കി.
മൃദുല :അച്ഛാ !!!ഒന്നും പറഞ്ഞില്ല !!!
വൈശാഖൻ :എവിടെ ആണ് പോകുന്നത് !!
മൃദുല :മൂന്നാർ !!!
വൈശാഖൻ :നീ ഫസ്റ്റ് ഇയർ അല്ലേ ആയുള്ളൂ ലാസ്റ്റ് ഇയർ പോയാൽ മതി.
മൃദുലയുടെ മുഖം നല്ല പോലെ വാടി. അവൾ ആഹാരം മെല്ലെ മെല്ലെ ഇളക്കി കൊണ്ടിരുന്നു. അപ്പോഴേക്കും വൈശാഖൻ കഴിച്ചു എഴുന്നേറ്റു കൈ കഴുകാൻ പോയി. അഞ്‌ജലി ഇതെല്ലാം അപ്പുറത്ത് നിന്ന് കാണുന്നുണ്ടായിരുന്നു. കൈ കഴുകി തിരിച്ചു വന്നു മൃദുലയുടെ അടുത്ത് വന്നു.
വൈശാഖൻ :ഉം ഇനി അത് വിചാരിച്ചു ആഹാരം കഴിക്കാതെ ഇരിക്കേണ്ട എത്രയാ ഫീസ്???
മൃദുലയുടെ മുഖം തെളിഞ്ഞു പെട്ടന്ന് വായിലേക്ക് വന്നത് 2, 000എന്നാണ്.
മൃദുല :രണ്ടായിരം !"!
വൈശാഖൻ :രണ്ടായിരം രൂപയോ, വേറെ എവിടെ എങ്കിലും ഉണ്ടോ??
മൃദുല :ഇല്ല അച്ഛാ അവിടെ തന്നെ ആണ് ഒരു ഫുൾ ഡേയ്. ക്യാമ്പ് ഫയർ എല്ലാം ഉണ്ട്.
വൈശാഖൻ :ഉം ശെരി ശെരി എന്നാണ് പോകുന്നത് !!?
മൃദുല :അത് മറ്റന്നാൾ
💬 Comments
View all comments