0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 543.6K

ചോദ്യം കേട്ട് എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ അവളെ സംശയത്തോടെ നോക്കി. അപ്പോൾ അവൾ മെല്ലെ പറഞ്ഞു.

"അല്ല. ഏട്ടന് എന്റെ പിറകിൽ ചെയ്യണോ.?"

"എന്തേ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം."

ഡോക്ടർ സംശയത്തോടെ അവളോട് ചോദിച്ചു.

"

"അല്ല. അന്ന് ഏട്ടന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഏട്ടൻ അതിന് അന്ന് ശ്രമിച്ചതാ . രണ്ടാൾക്കും കുടിച്ചു കുടിച്ചു ബോധം പോകാറായത് കൊണ്ട് അന്നത് നടന്നില്ല. "

ഡോക്ടർ കൈയെടുത്തു അവളുടെ വായ പൊത്തികൊണ്ട് പറഞ്ഞു.

"മല്ലി. എന്റെ പൊന്നു മല്ലി. നീ എന്നോട് ക്ഷമിക്ക്. മദ്യത്തിൽ മുങ്ങിയ എനിക്ക് അന്ന് തിരിച്ചറിവ് ഉണ്ടായിരുന്നില്ല. അന്ന് ഞാൻ എന്തൊക്കെയോ നിന്നോട് ചെയ്തു പോയി. അതൊക്കെ നീ മറന്നുകള. അതിനൊക്കെയുള്ള പരിഹാരം ഞാൻ ഈ ജീവിതം കൊണ്ട് നിന്നോട് ചെയ്‌തോളാം. ആ പാപത്തിന്റെ പ്രായശ്ചിതം ഞാൻ ചെയ്‌തോളാം . നീ എനിക്ക് മാപ്പ് താ മല്ലി. "

" അങ്ങനെയൊന്നും പറയല്ലേ ഏട്ടാ. ഞാൻ എന്തോ ഓർത്തപ്പോൾ അറിയാതെ പറഞ്ഞു പോയതാ. ഏട്ടൻ എന്നോട് ഒരു പാപവും ചെയ്തിട്ടില്ല. എനിക്ക് കിട്ടിയ പുണ്ണ്യമാണ് ഏട്ടൻ. ഇനി ഞാൻ അതൊന്നും ഓർക്കില്ല. ഏട്ടനെ ഓർമ്മിപ്പിക്കില്ല. എന്നോട് ക്ഷമിക്ക് "

അതും പറഞ്ഞു മല്ലി ഡോക്ടറെ കെട്ടിപിടിച്ചു കരഞ്ഞു പിന്നെ ഡോക്ടറുടെ ചുണ്ടിൽ ഉമ്മ വെച്ചങ്ങനെ തന്നെ കിടന്നു.

"മല്ലി. നിനക്ക് ഓർമ്മയുണ്ടോ മല്ലി! അന്ന് ഞാൻ നിന്നെ വേദനിപ്പിച്ചതിന്റെ ഉപദ്രവിച്ചതിന്റെ പിറ്റേന്ന് നീ എന്റെ വീട്ടിൽ വന്ന ദിവസം. അന്ന് ഞാൻ നിന്നോട് എനിക്ക് ഭക്ഷണം ഉണ്ടാക്കി

💬 Comments

View all comments