0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 543.9K

തരാൻ പറഞ്ഞത്. "

"ഉം " മല്ലി വെറുതെ മൂളി.

"അന്ന് ഞാൻ അങ്ങനെ പറഞ്ഞത് എനിക്ക് വിശന്നത് കൊണ്ട് മാത്രമായിരുന്നില്ല. നീ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിൽ നീ വല്ല വിഷവും കലക്കി എനിക്ക് തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചാ. നിന്റെ കൈകൊണ്ട് മരിച്ചിട്ടെങ്കിലും നിന്നോട് ചെയ്തുപോയ പാപത്തിന് ഒരു പരിഹാരം കാണാൻ. നീ സന്തോഷമായി ജീവിക്കാൻ മരിക്കാൻ പോലും അന്ന് ഞാൻ തയ്യാറായിരുന്നു "

ഡോക്ടർ പറയുന്നത് കേട്ട് മല്ലി ഞെട്ടി. അവൾ ഞെട്ടലോടെയും സങ്കടത്തോടെയും വിളിച്ചു.

"ഏട്ടാ "

"അതെ മല്ലി. അതാണ് സത്യം. പക്ഷെ നീ ഒന്നും ചെയ്തില്ല. നിന്നെ വേദനിപ്പിച്ചവന് പോലും നീ സ്നേഹത്തോടെ ഭക്ഷണം വിളമ്പി. മല്ലി. അന്ന് നിന്നെ ഞാൻ വേഗം പറഞ്ഞു വിട്ടത് എന്തുകൊണ്ടാണെന്ന് അറിയാമോ!.

എനിക്ക് നിന്നോട് പ്രണയം തോന്നിയിരുന്നു. നിന്റെ സൗന്ദര്യത്തിൽ , നിന്റെ നന്മയിൽ, നിന്റെ വിശ്വാസത്തിൽ, നിന്റെ സ്നേഹത്തിൽ, എല്ലാം എനിക്ക് നിന്നോട് ബഹുമാനം തോന്നിയിരുന്നു. പ്രണയം തോന്നിയിരുന്നു. പക്ഷെ നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അതിനുള്ള അർഹത എനിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. .

നിനക്ക് നല്ലത് വരണമേ എന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ പ്രാർത്ഥിച്ചിട്ടുള്ളൂ. അതിന് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറായിരുന്നു. നിന്നെ എനിക്ക് അത്ര ഇഷ്ടമായിരുന്നു മല്ലി.

അന്ന് നീ കുറച്ചു സമയം കൂടെ അവിടെ നിന്നിരുന്നെങ്കിൽ നിന്നെ ഞാൻ ഇപ്പോൾ ചെയ്തത് പോലെ സ്നേഹത്തോടെ ചെയ്തു പോയേനേ. അത് പക്ഷെ നിന്നെ ഞാൻ വീണ്ടും വേദനിപ്പിക്കുന്നതിനു തുല്യമാകും എന്ന് കരുതി. അങ്ങനെ ഉണ്ടാകാൻ

പാടില്ല നിന്റെ മനസ്സിനെ ഇനിയും വേദനിപ്പിക്കാൻ

💬 Comments

View all comments