0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 544.4K

ആവില്ല എന്ന് കരുതിയ ഞാൻ..

അന്ന് നിന്റെ മുന്നിൽ വെച്ച് നിലത്തു വെച്ച ഗ്ലാസ് പിന്നെ ഞാൻ കൈകൊണ്ട് തൊട്ടിട്ടില്ല. അന്ന് മുഴുവൻ നിന്റെ ഭർത്താവിനെ എങ്ങനെ രക്ഷിക്കാം എന്ന പഠനത്തിലായിരുന്നു ഞാൻ. അന്നേ നീ എന്റെ ജീവനായി മാറിയിരുന്നു. "

ഡോക്ടർ പറയുന്നത് കേട്ട്

"ഏട്ടാ.. " എന്ന് വിളിച്ചുകൊണ്ടു വിതുമ്പി കരഞ്ഞു. കരയുന്നതിനിടയിലും ഡോക്ടറുടെ മുഖത്തു ഉമ്മ വെച്ചു. പിന്നെ ആ നെഞ്ചിൽ തല വെച്ചു കിടന്നു കൊണ്ട് അന്ന് ഡോക്ടർ തന്നോട് സ്നേഹത്തോടെ പെരുമാറിയതും സംസാരിച്ചതും മല്ലി ഓർത്തു. അത് അവളുടെ കണ്ണുകൾ കൂടുതൽ നനച്ചു.

കുറച്ചു സമയം കഴിഞ്ഞു രണ്ടു പേരും എഴുന്നേറ്റ് ഫ്രഷ് ആയ ശേഷം വേഷം മാറി നേരെ കിടപ്പു മുറിയിലേക്ക് പോയി കെട്ടിപിടിച്ചു കിടന്നുറങ്ങി.

രാവിലെ എഴുന്നേറ്റപ്പോൾ മല്ലിക്ക് ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ പോലും നാണമായിരുന്നു. ഇന്നലെ തന്റെ ഏട്ടന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി താൻ ചെയ്ത ഓരോ കാര്യങ്ങളും അവളുടെ ഓർമ്മയിൽ വന്നെത്തി. അവൾ നാണത്തോടെ എഴുന്നേറ്റ് കുളുമിറിയിലേക്ക് ഓടി.

സമയം കിട്ടുമ്പോഴും സമയം ഉണ്ടാക്കിയും അവർ പരസ്പരം മറയില്ലാതെ സ്നേഹിച്ചു. സ്നേഹത്തോടെ ശരീരം പങ്കുവെച്ചു. അതിൽ അവർ സന്തോഷവും സുഖവും കണ്ടെത്തി.

കുറച്ചു മാസങ്ങൾക്കു ശേഷം ഒരു ഉച്ച സമയം കഴിഞ്ഞ്.

ഡോക്ടർ ഹാളിലെ സോഫയിൽ ഇരുന്നുകൊണ്ട് ടി വി യിൽ ന്യൂസ്‌ കാണുകയായിരുന്നു. മക്കൾ രണ്ടും ഡോക്ടറുടെ റൂമിലെ കട്ടിലിൽ ഉച്ചമയക്കത്തിൽ ആയിരുന്നു.

അങ്ങനെ ഡോക്ടർ ന്യൂസ്‌ കണ്ടിരിക്കുമ്പോൾ ആണ് അടുക്കളയിൽ എന്തോ പണിയിൽ മുഴുകിയ മല്ലിയെ ഡോക്ടർ വിളിക്കുന്നത്.

" മല്ലി..

💬 Comments

View all comments