Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
മല്ലി.. ഇങ്ങ് വേഗം വന്നേ.. "
ഡോക്ടറുടെ ആ വിളി കേട്ട് മല്ലി പേടിച്ചുപോയി. ഡോക്ടർക്കോ തന്റെ മക്കൾക്കോ എന്തോ ആപത്തു സംഭവിച്ചു എന്ന് കരുതി അവൾ ഓടി വന്നു. എന്നിട്ട് ചോദിച്ചു.
" എന്താ ഏട്ടാ.. എന്ത് പറ്റി.? ഏട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ.? "
"അതൊന്നും അല്ല മല്ലി. നീ ഇത് കണ്ടോ. നീ ടി വി യിലേക്ക് നോക്കിയേ."
എന്ന് പറഞ്ഞു ഡോക്ടർ മല്ലിയെ തന്റെ അടുത്ത് പിടിച്ചിരുത്തി.
മല്ലി ടി വി യിലേക്ക് നോക്കി. ടി. വി യിൽ വാർത്ത വായിക്കുന്ന സമയം ആയിരുന്നു അപ്പോൾ.
"
ന്യൂ ഹെൽത്ത് മെഡികെയർ ഹോസ്പിറ്റലിൽ നടന്ന വലിയൊരു ചതിയുടെ ചുരുളഴിയുന്നു..."
മുൻപ് സിറ്റി ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായ ഒരു രോഗിയുടെ മരണത്തിന്റെ പ്രധാന കാരണത്തിന്റെ രഹസ്യം ആണ് ഇപ്പോൾ പുറത്ത് വന്നത്. അന്ന് ആ മരണത്തിന്റെ ഉത്തവാദിയായി ജയിലിലേക്ക് പോയ ഡോക്ടർ സോമശേഖരൻ നിരപരാധി ആണെന്ന് തെളിയുന്നു.
ആ സമയം അവിടെ ജോലി ചെയ്ത ഒരു സിസ്റ്ററുടെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് ഒരു വലിയ ചതിയുടെ ചുരുൾ അഴിയുന്നത്. ആത്മഹത്യാ കുറിപ്പ് ഇങ്ങനെ.
ഇനിയും വയ്യ.! ഈ പാപ ഭാരവും ചുമന്നു നടക്കാൻ. അന്ന് സിറ്റി ഹോസ്പിറ്റലിൽ വെച്ച് മല്ലിയെന്ന സ്ത്രീയുടെ ഭർത്താവ് മരിക്കാൻ കാരണം ഡോക്ടർ സോമശേഖരൻ സാറോ ആ ഹോസ്പിറ്റലോ അല്ല. അതിന്റെ പ്രധാന കാരണം ഇപ്പോൾ ' ന്യൂ ഹെൽത്ത് മെഡി കെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ : പാലങ്ങോടാൻ സാർ ആണ്.
പാലങ്ങോടാൻ സാർ എന്നെ
💬 Comments
View all comments