0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 545K

വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് എന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. എന്നിട്ട് അതെല്ലാം വീഡിയോ എടുക്കും. ഒരു ദിവസം ഇത് ചോദ്യം ചെയ്ത എന്നോട് ഡോക്ടർ പാലങ്ങോടാൻ പറഞ്ഞു.

നാളെ ഡോക്ടർ സോമശേഖരൻ സാറിന്റെ ഒരു ഓപ്പറേഷൻ നടക്കുന്നുണ്ട്. അത് വിജയിക്കരുത്. അത് നീ നശിപ്പിക്കണം. ആ രോഗി മരിക്കണം. ആ കുറ്റം മുഴുവൻ ഡോക്ടർ സോമശേഖരന്റെ തലയിൽ വരണം. അതിനു പുറത്ത് വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് .

ഇനി വേണ്ടത് ആ രോഗി മരിക്കുക എന്നതാണ്. അത് നീ വിചാരിച്ചാൽ നടക്കും.

നിനക്ക് ഞാൻ ഒരു മരുന്ന് തരാം. അത് നീ ഓപ്പറേഷന്റെ ഇടയിൽ മാറ്റി കുത്തിവെക്കണം. അങ്ങനെ വന്നാൽ ആ രോഗി മരിക്കും.

അതോടെ ഡോക്ടർ സോമശേഖരന്റെ ചീട്ട് കീറും.

നീ അങ്ങനെ ചെയ്തില്ലെങ്കിൽ നിന്റെ വീഡിയോ മുഴുവൻ ഞാൻ പുറത്താക്കും. നീയും നിന്റെ കുടുംബവും നാറും. നിന്റെ അനിയത്തിയുടെ ജീവിതം പോലും തുലഞ്ഞു പോകും. എല്ലാവരും കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി വരും.

നീ ഇത് ചെയ്താൽ നമ്മുടെ വിവാഹം നടക്കും. നിനക്ക് 'ന്യൂ ഹെൽത്ത് മെഡി കെയർ ഹോസ്പിറ്റലിൽ ' ഹെഡ് നേഴ്സ് ആയി പ്രൊമോഷനോടെ ജോലി കിട്ടും. നിന്റെ അനിയത്തിക്കും അവിടെ ജോലി കിട്ടും . ഇല്ലെങ്കിൽ എല്ലാവരുടേയും ജീവിതം ഞാൻ തുലച്ചു കളയും.

ആ ഭീഷണിയിൽ ഭയന്ന് എന്റെ കുടുംബത്തിന് വേണ്ടി എനിക്ക് അത് ചെയ്യേണ്ടി വന്നു. എന്നാൽ അന്ന് മുതൽ എനിക്ക് സമാധാനം കിട്ടിയിട്ടില്ല. ഡോക്ടർ സോമശേഖരൻ സാറിന്റെയും ആ മല്ലി എന്ന് പറയുന്ന സ്ത്രീയുടേയും കാല് പിടിച്ചു മാപ്പ്

💬 Comments

View all comments