0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 545.3K

നീ കരയുന്നത് മല്ലി "

മെല്ലെ കരഞ്ഞുകൊണ്ടിരുന്ന മല്ലിക്ക് പെട്ടന്ന് ഓക്കാനം വന്നത് പോലെ ആയി.

"എന്താ എന്ത് പറ്റി?" അങ്ങനെ ചോദിച്ചുകൊണ്ട് തന്റെ മല്ലിക്ക് എന്ത് പറ്റിയെന്ന് അറിയാനുള്ള ആകാംഷയിൽ ഡോക്ടർ അവളുടെ കണ്ണിൽ നോക്കാൻ ശ്രമിക്കും മുൻപ്

" ഒന്നുമില്ല " എന്ന് പറഞ്ഞശേഷം അവൾ അവിടെ നിന്നും വാ പൊത്തികൊണ്ട് പുറത്തേക്ക് നടന്നു.

വെറുതെ കരഞ്ഞത് കൊണ്ടായിരിക്കുമെന്ന് ഡോക്ടർ കരുതി. ഡോക്ടർ എഴുന്നേറ്റ് വീണ്ടും ഹാളിലേക്ക് പോയി അവിടെയുള്ള സോഫയിൽ പോയി ഇരുന്നു.

ആ സമയം മല്ലി നാണത്തോടെ ഡോക്ടറുടെ അടുത്തേക്ക് വന്ന് തന്റെ കൈയിലുള്ള ഗ്ലാസ് ഡോക്ടർക്ക് നേരെ നീട്ടി.

"എന്താ ഇത്..?" ഗ്ലാസ് വാങ്ങിക്കൊണ്ടു ഡോക്ടർ ചോദിച്ചു.

"കുടിച്ചു നോക്ക്. അപ്പോൾ പുരിയും. "

"ങേ ! തമിഴോ.. അപ്പോൾ ഇതിൽ എന്തോ ഉണ്ടല്ലോ . എന്താ അത്. പതിവില്ലാതെ എന്റെ മല്ലിക്കുട്ടിയുടെ മുഖത്തു നാണമൊക്കെ ഉണ്ടല്ലോ."

മല്ലിയുടെ മുഖം നാണത്താൽ കൂടുതൽ ചുവന്നു തുടുത്തു. വിറയാർന്ന ചുണ്ടുകളാൽ അവൾ മെല്ലെ മൊഴിഞ്ഞു .

"എനക്ക് ഒരു സന്ദേഹം."

"സന്ദേഹമോ...? എന്ത് സന്ദേഹം. അല്ല ഇതെന്ന വീണ്ടും തമിഴിൽ "

അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു ഡോക്ടർ മല്ലിയെ തന്റെ അടുത്ത് ഇരുത്തി. നാണത്താൽ അവൾക്ക് ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല. അവൾ രണ്ടു കൈകൊണ്ടും മുഖം പൊത്തികൊണ്ട് പറഞ്ഞു. അങ്ങനെ പറയുമ്പോൾ അവളുടെ മുഖത്തു നാണവും സന്തോഷവും ഒരുപോലെ ഉണ്ടായിരുന്നു.

" നീങ്കെ വീണ്ടും ഒരു അപ്പാവ ആകപ്പോകീരിങ്കെ..."

"ങേ. എന്ത്.. എന്താ നീ പറഞ്ഞത്..?"

💬 Comments

View all comments