0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 491.8K

സ്റ്റീയറിംഗിൽ തലവെച്ച് ഡോക്ടർ വിങ്ങിപ്പൊട്ടി കരഞ്ഞു.

മല്ലിയുടെ ശാപവാക്കുകളും അവളുടെ തകർന്ന മുഖവും ഡോക്ടറുടെ മനസ്സിൽ തങ്ങി നിന്നു.

വെളിച്ചം കെട്ട ആ കാറിനുള്ളിൽ തന്നെ അദ്ദേഹം ഇരുന്നു.സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. പെട്ടെന്നാണ് വീടിന്റെ ഗേറ്റ് കടന്ന് സൈറൺ മുഴക്കിക്കൊണ്ട് ഒരു പോലീസ് ജീപ്പ് മുറ്റത്തേക്ക് വന്നത്. ഹെഡ്‌ലൈറ്റിന്റെ ശക്തമായ വെളിച്ചം കാറിന്റെ വിൻഡോ ഗ്ലാസിലൂടെ ഡോക്ടറുടെ മുഖത്തേക്ക് പതിച്ചു .

മെഡിക്കൽ നെഗ്ലിജൻസിനും മല്ലിയുടെ പരാതിയിന്മേലും ഉള്ള അറസ്റ്റ് വാറന്റുമായാണ് പോലീസ് വന്നിരുന്നത്. കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഡോക്ടറെ പോലീസ് ജീപ്പിലേക്ക് കയറ്റി.

താൻ മല്ലിയോട് ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയായി ഡോക്ടർ കുറ്റം സ്വയം ഏറ്റെടുത്തു

അതുകൊണ്ടുതന്നെ പോലീസിനോ കോടതിയിലോ ഡോക്ടർ ഒരക്ഷരം പോലും എതിർത്തു പറഞ്ഞില്ല. എങ്കിലും ചിലരൊക്കെ വന്ന് ഡോക്ടർക്ക് എതിരായും അനുകൂലമായും മൊഴി കൊടുത്തു.

ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് അതിവേഗ

കോടതി വെറും മൂന്ന് മാസം കൊണ്ട് ഡോക്ടറെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ മല്ലിക്കും മകൾക്കും വലിയൊരു തുക അവളുടെ ഭർത്താവിന്റെ ജീവന്റെ വിലയായി ഡോക്ടർ നൽകാനും കോടതി വിധിയായി. അതെല്ലാം ഒരു എതിർപ്പും പറയാതെ ഡോക്ടർ സ്വീകരിച്ചു.

എന്നാൽ ആ സമയത്തുപോലും ഡോക്ടർ സോമശേഖരൻ തന്നെ നിർബന്ധിച്ച് കീഴടക്കി നശിപ്പിച്ചു എന്നും. അങ്ങനെ തന്നെ ശരീരികമായും മാനസീകമായും പീഡിപ്പിച്ചു എന്നുമുള്ള

രഹസ്യം മാത്രം അവൾ പോലീസിനോടൊ കോടതിയോടോ പറഞ്ഞില്ല.. അത് ഡോക്ടർക്ക് വിശ്വസിക്കാൻ ആയില്ല.. അവൾ എന്ത് കൊണ്ട് താൻ അവളോട് ചെയ്ത ആ കടുത്ത അപരാധം കോടതിയിൽ പോലും പറഞ്ഞില്ല എന്നത്

💬 Comments

View all comments