Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
"കൊന്നീട്ടിങ്കളേ... എന്നോടെ പുരുഷനെ നീങ്ക കൊന്നുപോട്ടിങ്കളേ!
ഉങ്കളുക്ക് ഞാൻ എന്ന തപ്പു പെണ്ണേൻ സാർ ?
എന്നോടെ പുരുഷനെ കൊല്ലുരതുക്ക് ഞങ്ങൾ എന്ന പാവം പെണ്ണെ ?
എന്നെ മരട്ടി, മരട്ടി... എന്നോടെ മാനത്തെ നീങ്ക വാങ്ങിട്ടിങ്കെ.
ഞാൻ എല്ലാത്തെയുമേ താങ്ങിക്കിട്ടേൻ... എതിർക്കാകെ? എന്നോടെ പുരുഷനോടെ ഉയിരുക്കാകെ അല്ലവാ...! എന്നിട്ട് ഇപ്പൊ എന്നോടെ പുരുഷനോടെ ഉയിരെയുമേ നീങ്ക എടുത്തുട്ടിങ്കെ...
ഇനി എന്ന സാർ ഉങ്കളുക്ക് വേണും? എന്നെയുമേ എന്നോടെ പുള്ളൈയുമേ കൂട കൊന്നുടുങ്കളേ! കൊന്നുടുങ്കെ... കൊന്നുടുങ്കളാ?
അതോ ഇപ്പവും ഉങ്കളുക്ക് എന്നെ വേണുമാ? എന്നോടെ ഒഡമ്പ് വേണുമാ? ഉങ്കളുക്ക് എന്ന ഇനിയും പണ്ണണുമാ? എന്നെ എന്ന വേണാലും പണ്ണിക്കോങ്കെ... പണ്ണിക്കോങ്കെ... അതല്ലേ ഉങ്കളുക്ക് സന്തോഷം!"
അവളുടെ വാക്കുകൾ ഓരോന്നും മൂർച്ചയുള്ള ആയുധങ്ങൾ പോലെ ഡോക്ടറുടെ നെഞ്ചിൽ തറച്ചുകയറി. അയാൾക്ക് മറുപടിയായി ഒരു വാക്ക് പോലും പറയാൻ കഴിഞ്ഞില്ല.മല്ലി തറയിലിരുന്ന് തലതല്ലി കരഞ്ഞു,
" വിടമാട്ടേൻ നാൻ വെറുതെ വിടമാട്ടേൻ ...
ഓ കടവുളേ..! എന്നോടെ പുരുഷനെ കൊന്ന് എങ്കളെ അനാഥമാക്കിയ ഈ പാപിയെ നാൻ വെറുതെ വിടമാട്ടേൻ...
ഉങ്കളെ ഞാൻ വെറുതെ വിടമാട്ടേൻ... എൻ ഉയിർ പോണാലും നിങ്കെ നാൻ വിടമാട്ടെ."
അവളുടെ അലർച്ച കേട്ട് ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ഓടിക്കൂടി. അവർ മല്ലിയെ പിടിച്ച് അവിടെനിന്ന് മാറ്റി. ആശുപത്രിയിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടാൻ തുടങ്ങിയതോടെ, മാനസികമായി തകർന്ന ഡോക്ടർ അവിടെനിന്ന് ഒളിച്ചോടാനെന്ന വണ്ണം ഇറങ്ങിപ്പോയി.
അദ്ദേഹം എങ്ങനെയൊക്കെയോ സ്വന്തം വണ്ടിയോടിച്ച് വീട്ടിലെത്തി. കാർ പോർച്ചിൽ വണ്ടി നിർത്തിയിട്ടിട്ടും ഡോക്ടർക്ക് അകത്തേക്ക് കയറാൻ തോന്നിയില്ല. വണ്ടിയുടെ
💬 Comments
View all comments