Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
.
ഡോക്ടർ കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് ചോദിച്ചു.
"എന്താ? എന്ത് പറ്റി?. അയാൾക്ക് എന്താ പറ്റിയത്.""
"അയാൾക്ക് പെട്ടെന്ന് എന്തോ ആയി ഡോക്ടർ. ശ്വാസം എടുക്കാത്ത പോലെ. എന്തോ പ്രശ്നമുണ്ട് സാർ ... അയാൾ... അയാൾ മരിച്ചുപോയി എന്നാ തോന്നുന്നത്. സാർ ഉടനെ വരണം...."
അത്രയും പറഞ്ഞ് സിസ്റ്റർ പേടിയോടെയും ടെൻഷനോടെയും ഡോക്ടറുടെ മുഖത്തേക്ക് ഉറ്റുനോക്കി.
അത് കേട്ടതും ഡോക്ടറുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. ഭയം കൊണ്ട് അയാളുടെ മുഖം വലിഞ്ഞുമുറുകി. കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.
"എന്താ.. എന്താ... ഇപ്പോൾ പറഞ്ഞത്..?' എന്ന് ചോദിച്ചുകൊണ്ട് ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിലേക്ക് ഓടി.
എന്നാൽ, അവിടെയെത്തിയ ഡോക്ടർ കണ്ടത് നിശ്ചലമായി കിടക്കുന്ന മല്ലിയുടെ ഭർത്താവിനെയാണ്. ഹൃദയമിടിപ്പ് കാണിക്കുന്ന മെഷീനിലെ വരകൾ നേർരേഖയിലായിക്കഴിഞ്ഞിരുന്നു.
അത് വിശ്വസിക്കാൻ കഴിയാതെ ഡോക്ടർ വിറങ്ങലിച്ചുപോയി. തന്റെ മെഡിക്കൽ ജീവിതത്തിൽ ഇതുവരെ സംഭവിക്കാത്ത ഒരു പരാജയം അയാളെ തളർത്തിക്കളഞ്ഞു.
ഇല്ല... ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്! താൻ എല്ലാം കൃത്യമായി ആണല്ലോ ചെയ്തത്. എന്നിട്ട് ഇത് എങ്ങനെ സംഭവിച്ചു.... ഡോക്ടർ സ്വയം ചോദിച്ചു.
നിരാശയോടെയും കുറ്റബോധത്തോടെയും ഡോക്ടർ മെല്ലെ പുറത്തേക്ക് ഇറങ്ങി. അവിടെ തന്റെ മകളേയും കെട്ടിപിടിച്ചു ഇരിക്കുന്ന മല്ലിയുടെ മുഖത്തു നോക്കാൻ പോലും ഡോക്ടർക്ക് കഴിഞ്ഞില്ല.
ആരേയും അഭിമുഖീകരിക്കാൻ കഴിയാതെ സ്വന്തം റൂമിൽ തലയിൽ കൈവെച്ചുകൊണ്ട് ഇരുന്നുപ്പോയി .
പെട്ടെന്നാണ് റൂമിന്റെ വാതിൽ ശക്തിയായി തുറക്കപ്പെട്ടത്. മല്ലി അങ്ങോട്ട് ഓടിക്കയറി വന്നു. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു..
നിയന്ത്രണം നഷ്ടപ്പെട്ടവളെപ്പോലെ അവൾ ഡോക്ടറുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് അലറിക്കരഞ്ഞു. എന്നിട്ട് ഡോക്ടറോട് ചോദിച്ചു.
💬 Comments
View all comments