0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 489.5K

ഉറങ്ങി. ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം ഡോക്ടർക്കും ഉണ്ടായിരുന്നു. അതോടൊപ്പം മല്ലിയോട് താൻ ചെയ്ത പാപത്തെ കുറിച്ചുള്ള മനോവേദനയും.. ഇനി താൻ മദ്യപിക്കില്ല എന്നൊരു തീരുമാനവും അന്ന് എടുത്തു.

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം

മല്ലിയുടെ ഭർത്താവിന്റെ ഓപ്പറേഷൻ തുടങ്ങി തുടർച്ചയായി 5 മണിക്കൂറുകൾ ആണ് അതിന് വേണ്ടി വന്നത്..

ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ സോമശേഖരൻ പുറത്തേക്ക് വന്നു. ആ സമയം മല്ലിയും തന്റെ നാല് വയസ്സായ മോളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

അവൾ ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് നെഞ്ചിൽ കൈകൾ ചേർത്തുപിടിച്ച് പ്രാർത്ഥനയോടെ നിൽക്കുകയായിരുന്ന മല്ലിയുടെ അരികിലേക്ക് അദ്ദേഹം നടന്നുചെന്നു.

അവളുടെ കണ്ണുകളിലെ ഭയം കണ്ട് ആശ്വസിപ്പിക്കാനെന്നോണം ഡോക്ടർ പതുക്കെ പറഞ്ഞു:

"ഇനി ഒന്നും പേടിക്കാനില്ല.. നിന്റെ ഭർത്താവിനെ നിനക്ക് തിരിച്ചു കിട്ടും .. സന്തോഷമായി ഇരിക്ക്.."

ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ മല്ലിക്ക് ഒരുപാട് ആശ്വാസമായി. അവൾക്ക് സന്തോഷം തോന്നി. അവളുടെ മുഖത്തു ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു.

അവൾ ഡോക്ടറെ നന്ദിയോടെ നോക്കി. . മല്ലിയെ നോക്കി ഒന്ന് ചിരിച്ച ശേഷം ഡോക്ടർ തന്റെ റൂമിലേക്ക് നടന്നു.

റൂമിലേക്ക് വന്ന ഡോക്ടർ വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹം തന്റെ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ആശ്വാസത്തോടെ കണ്ണുപൂട്ടി.

എന്നാൽ ആ ആശ്വാസത്തിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പെട്ടെന്നാണ് ഒരു സിസ്റ്റർ ഡോക്ടറുടെ റൂമിലേക്ക് ഓടിക്കയറി വന്നത്. പേടിച്ചു വിറച്ചപോലെ ഉണ്ടായിരുന്നു അവരുടെ മുഖം. റൂമിൽ എത്തിയ ഉടനെ ടെൻഷനോടെയും അതിലേറെ പേടിയോടെയും ഡോക്ടറോട് പറഞ്ഞു.

"ഡോക്ടർ... അയാൾ... ആ മല്ലിയുടെ ഭർത്താവ്... അയാൾക്ക്..." അത്രയും പറഞ്ഞു അവൾ പേടിയോടെ നിർത്തി

💬 Comments

View all comments