Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
ഡോക്ടർ മല്ലി തന്നെ ഏൽപ്പിച്ചു പോയ തന്റെ മകൾക്കുള്ള കുറച്ചു ഉടുപ്പുകളും വാങ്ങി ഇറങ്ങാൻ നേരം ഡോക്ടർ മല്ലിയെയും അല്ലി മോളെയും ഓർത്തു.
ഡോക്ടർ വീണ്ടും തിരിച്ചുവന്ന് അതുപോലെ മല്ലിക്ക് രണ്ടു മൂന്ന് സാരിയും അല്ലിമോൾക്ക് പാവാടയും ബ്ലൗസും ഫ്രോക്കും വാങ്ങി. അതിന് ശേഷം വേഗം ശ്രീജയുടെ വീട്ടിൽ എത്തി.
കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ശ്രീജ പുറത്തേക്ക് ഇറങ്ങിവന്നു. അവളെ കണ്ട ഉടനെ ഡോക്ടർ ചോദിച്ചു.
"എന്റെ മോളെവിടെ...?"
"ഉറങ്ങുന്നു.. സാർ.. ഏതാ ആ കുഞ്ഞ് . അത് ശരിക്കും സാറിന്റെ മകൾ തന്നെയാണോ..?" ശ്രീജ പതുക്കെ ഡോക്ടറോട് ചോദിച്ചു
"അതേ ശ്രീജേ അത് എന്റെ മകള് തന്നെയാ..?" ഡോക്ടർ പറഞ്ഞു.
" അപ്പോൾ ആ കുഞ്ഞിന്റെ അമ്മ....?"
ശ്രീജയുടെ ചോദ്യത്തിന് ഡോക്ടർ മൗനം പാലിച്ചു. അപ്പോൾ ശ്രീജ വീണ്ടും ചോദിച്ചു
"സാറേ... ആരാ സാറേ ആ കുഞ്ഞിന്റെ അമ്മ..? " .
"അതൊക്കെ നമുക്ക് പറയാം. നീയിപ്പോൾ അകത്തു പോയി എന്റെ മോളെ എടുത്തു വാ. എന്റെ മോൾക്ക് കഴിക്കാൻ എന്തെങ്കിലും കൊടുത്തിരുന്നോ..?"
"ആഹ്! ഞാൻ കുറുക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. അത് കുടിച്ച ശേഷമാണ് ഉറങ്ങിയത്. "
അതും പറഞ്ഞ് അകത്തേക്ക് നടക്കാൻ തുടങ്ങിയത് ശ്രീജ. തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
"സാറേ ഇനിയിപ്പോൾ ഈ രാത്രി മോളെ കൊണ്ടുപോണോ.. അവളെ ഞാൻ നാളെ കൊണ്ടുവന്നാൽ പോരെ..?"
"വേണ്ട ശ്രീജ. എന്റെ മോളെ ഞാൻ കൊണ്ടുപോയി കൊള്ളാം.. അവൾ ഇന്ന് എന്റെ കൂടെ കഴിയട്ടെ.. ശ്രീജ നാളെ രാവിലെ വീട്ടിൽ എത്തിയാൽ മതി..."
പിന്നെ ഒന്നും
💬 Comments
View all comments