0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 495.4K

പറയാതെ ശ്രീജ അകത്തേക്ക് പോയി മോളെ എടുത്തുവന്ന് ഡോക്ടറുടെ കയ്യിൽ കൊടുത്തു.

ഡോക്ടർ ആ കുഞ്ഞുമകളെ തന്റെ കാറിന്റെ പിൻസീറ്റിൽ കിടത്തി. വീണ്ടും ശ്രീജിയുടെ അടുത്തേക്ക് വന്നു.

" ശ്രീജേ... എനിക്ക് നീയൊരു ഹെൽപ് ചെയ്യാമോ..? "

" സാർ എന്തിനാ സാറേ ഇങ്ങനെ ചോദിക്കുന്നത്.

സാറിന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി.

അത് ഈ ശ്രീജ ചെയ്യും.

സാറിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ് എന്റെ കുടുംബം ഇന്നീ നിലയിൽ എത്തിയത്.

വന്ന വഴിയൊന്നും ഈ ശ്രീജ മറക്കില്ല സാറേ.

സാറിന് എന്താ വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞാൽ മതി ഞാൻ ചെയ്തോളാം.. "

അത് പറയുമ്പോഴേക്കും ശ്രീജയുടെ തൊണ്ടയിടറി അവളുടെ കണ്ണുകളിൽ നിന്നും വെള്ളം വന്നു..

" നിന്നെ എനിക്ക് അറിയാം ശ്രീജേ... അതാണ് ഞാൻ എന്റെ മോളെ നിന്നെതന്നെ ഏൽപ്പിച്ചത്. നിന്നെ എനിക്ക് വിശ്വാസമാണ്. നിന്നെപ്പോലെ വിശ്വസിക്കാൻ പറ്റുന്ന ആരും ഇപ്പോൾ എന്റെ അടുത്തില്ല . ഇപ്പോൾ തന്നെ സമയം ഒരുപാടായി. നീ ഇപ്പോൾ പോയി ഉറങ്ങിക്കോ. എന്നിട്ട് രാവിലെ കഴിവതും നേരത്തെ വീട്ടിലേക്ക് വാ.. " ഡോക്ടർ ശ്രീജയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഡോക്ടർ പിന്നെ അവിടെ നിന്നില്ല വേഗം കാറുമെടുത്ത് എന്റെ വീട്ടിലേക്ക് പോയി. രാവിലെ ആവുമ്പോഴേക്കും ശ്രീജ ഡോക്ടറുടെ വീട്ടിൽ എത്തിയിരുന്നു. ആ മോളെ ശ്രീജയെ ഏൽപ്പിച്ചശേഷം ഡോക്ടർ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി. മല്ലിക്കും അല്ലി മോൾക്കും വേണ്ടി വാങ്ങിയ ഡ്രസ്സ് അവിടെയുള്ള സിസ്റ്ററിനെ ഏൽപ്പിച്ചു.

അതിനുശേഷം മല്ലിയേയും മോളെയും ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു കാര്യങ്ങൾ സംസാരിച്ചു. അവർക്ക് വേണ്ട

💬 Comments

View all comments