0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 496.2K

എന്ത് സഹായവും താൻ ചെയ്തോളാം എന്ന വാക്ക് കൊടുത്തു.. പക്ഷേ താനാണ് അവരെ സഹായിക്കുന്നത് എന്ന് എന്ന് മാത്രം അവർ അറിയാൻ പാടില്ല. ഡോക്ടർ പറഞ്ഞു.

അങ്ങനെ മല്ലി അറിയാതെ തന്നെ അവൾക്കും മകൾ അല്ലി മോൾക്കും വേണ്ടിയുള്ള ചികിത്സയുടെ മുഴുവൻ ചിലവുകളും ഡോക്ടർ സോമശേഖരൻ ഏറ്റെടുത്തു.

അങ്ങനെ ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഡോക്ടർ വീട്ടിലേക്ക് വന്നപ്പോൾ മോള് കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു.

ആ കട്ടിലിന്റെ തല ഭാഗത്തുള്ള ചുവരിൽ രണ്ടു പെൺകുട്ടികളുടെ ഫോട്ടോ ഉണ്ടായിരുന്നു.

അത് ഡോക്ടറുടെ മക്കളുടെ ഫോട്ടോ ആയിരുന്നു..

തന്റെ മകൾ ഉറങ്ങുന്നത് അവിടെയുള്ള കേസേരയിൽ പോയി ഇരുന്നുകൊണ്ട് ഡോക്ടർ നോക്കികണ്ടു .

ആ സമയം ഡോക്ടറുടെ മുഖം വല്ലാതെ മുറുകിയിരുന്നു.

മല്ലിയും അല്ലിമോളും അവിടെ ചികിത്സയ്ക്ക് വന്നിട്ട് ഇന്നേക്ക് ആറുമാസം തികയുന്ന ദിവസമായിരുന്നു. അല്ലിമോളെ ചികിൽസിക്കുന്ന ഡോക്ടർ ഡിസ്ചാർഡ് ഷീറ്റ് തയ്യാറാക്കി മല്ലിയുടെ അടുത്തേക്ക് വന്നു. അവൾ ഡോക്ടറോട് ചോദിച്ചു..

"സാർ ഒന്ന് പറയാമോ... ആരാ സാർ എന്റെ മോളെ രക്ഷിച്ചത്.. ഇവിടെ പലരോടും ഞാൻ ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല.. സാറെങ്കിലും പറയാമോ സാർ ആരാ സാർ എന്റെ മോളെ രക്ഷിച്ചത്.

ആ നല്ല മനുഷ്യന്റെ കാലിൽ വീണ് നമസ്കരിക്കാൻ ആണ്. നന്ദി പറയാൻ ആണ്. പ്ലീസ് ഒന്ന് പറയൂ സാർ.. "

ഇത്തവണ അവൾ സംസാരിച്ചത് മലയാളത്തിൽ ആയിരുന്നു.. പണ്ട് അവൾക്ക് മലയാളം കേട്ടാൽ മനസ്സിലാകും വളരെ കുറച്ചു മാത്രം മലയാളം പറയും. എന്നാൽ ഇപ്പോൾ അവൾ നന്നായി മലയാളത്തിൽ സംസാരിക്കും.

"ഇനിയിപ്പോൾ അതൊക്കെ അറിഞ്ഞിട്ട് എന്തിനാ

💬 Comments

View all comments