Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
മല്ലി..
ആരോ പറഞ്ഞു അയാൾ നിങ്ങളെ കുറച്ചു അറിഞ്ഞു.
ഇവിടെ വന്നു നിങ്ങളുടെ മുഴുവൻ ചിലവുകളും അയാൾ ഏറ്റെടുക്കാം എന്ന് പറഞ്ഞു.
നിങ്ങൾക്ക് വേണ്ടത് എല്ലാം ചെയ്തു തന്നു. ഇനി ഒരു ആറ് മാസം കൂടെ നിങ്ങൾക്ക് കഴിയാൻ ഉള്ള എല്ലാ ഏർപ്പാടുകളും അയാൾ ചെയ്തിട്ടുണ്ട് പിന്നെ എന്താ..
അത് കഴിഞ്ഞും എന്തെങ്കിലും വേണമെങ്കിൽ ഇവിടെ വന്നു പറഞ്ഞാൽ മതി. ഞങ്ങൾ അയാളെ അറിയിച്ചോളാം."
"വേണ്ട സാർ.. ഒന്നും വേണ്ട.. ഞങ്ങൾക്ക് ഒന്ന് കാണാൻ പോലും പറ്റില്ലെങ്കിൽ ഞങ്ങൾക്ക് ഇനി ഒരു സഹായവും വേണ്ട.. ഞങ്ങൾ എവിടെയെങ്കിലും പോയിക്കൊള്ളാം." മല്ലി സങ്കടത്തോടെയും അൽപ്പം നീരസത്തോടെയും പറഞ്ഞു.
"അങ്ങനെ പറയരുത് മല്ലിക.. അയാൾ ഒരു പാവം ആണ്.
അയാൾ ആരെങ്കിലും സഹായിച്ചാൽ അത് ആരോടും പറയുന്നത് അയാൾക്ക് ഇഷ്ടം അല്ല.
നിങ്ങളെ സഹായിക്കാൻ മുൻപോട്ട് വന്നപ്പോഴും അയാൾ ഞങ്ങളോട് പറഞ്ഞത് അതാണ്.
അയാളാണ് നിങ്ങളെ സഹായിക്കുന്നത് എന്ന് ആരും അറിയരുത് എന്ന് . പിന്നെ ഞങ്ങൾ എന്ത് ചെയ്യും.. "
അതും പറഞ്ഞു ആ ഡോക്ടർ തിരിച്ചു പോയി. മല്ലി വലിയ ആശയകുഴപ്പത്തിൽ ആയി.
തങ്ങളെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ആ അദൃശ്യനായ മനുഷ്യനെ കുറിച്ച് മല്ലി ഒരുപാട് അന്വേഷിച്ചെങ്കിലും, ഡോക്ടറുടെ കർശനമായ നിർദ്ദേശമുള്ളതിനാൽ ആശുപത്രി ജീവനക്കാർ ആരും ഒന്നും പറഞ്ഞില്ല.
മല്ലി ഡിസ്ചാർജ് ഷീറ്റ് കൗണ്ടറിൽ ഏൽപ്പിച്ച് തിരിച്ചുവരുമ്പോൾ തന്റെ റൂമിനടുത്ത് നിന്ന് രണ്ടു സിസ്റ്റർമാർ സംസാരിക്കുന്നത് അവൾ കേട്ടു. അവർ തങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയ മല്ലി ഒളിച്ചു നിന്ന് അവർ സംസാരിക്കുന്നത്
💬 Comments
View all comments