0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 498.3K

കേട്ടു. അതിൽ ഒരു സിസ്റ്റർ ഇപ്രകാരം പറഞ്ഞു

"നീ അറിഞ്ഞില്ലേ!!!? , ആ മല്ലിയുടെ മകൾക്ക് സ്വന്തം കരൾ പകുത്തു നൽകിയത് നമ്മുടെ ഡോക്ടർ സോമശേഖരൻ സാറാണത്രേ! അവരുടെ മുഴുവൻ ചികിത്സാ ചിലവുകൾ നോക്കിയതും സാറാണ്..."

ആ വാക്കുകൾ കേട്ടതും മല്ലി ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി.

"അത് നീ ഇപ്പോൾ ആണോ അറിയുന്നത്. ഇവിടെ പലർക്കും അത് അറിയാം. പക്ഷേ ആരും ആരോടും ഒന്നും പറയില്ല. സാർ അങ്ങനെയാണ്. സാർ പലരെയും സഹായിച്ചിട്ടുണ്ട്. എന്നാൽ അത് പറഞ്ഞു നടക്കുന്നത് സാറിന് ഇഷ്ടമല്ല."

അങ്ങനെ പറഞ്ഞശേഷം ആ സിസ്റ്റർ ഒന്ന് നിർത്തി. പിന്നെ വീണ്ടും പറഞ്ഞു

" നിനക്കറിയോ എന്റെ അനിയത്തി മെഡിസിന് പഠിക്കുന്നത് തന്നെ ആ സാറിന്റെ കാരുണ്യത്തിൽ മാത്രമാണ്. അവൾ പഠനം പൂർത്തിയാക്കി സാറിന്റെ കീഴിൽ ജോലി ചെയ്യണം. അതാണ് എന്റെയും അവളുടെയും ആഗ്രഹം . " ഒരു നിമിഷം നിർത്തിയ ശേഷം അവർ വീണ്ടും തുടർന്നു

" പിന്നെ മറ്റൊന്നും കൂടെയുണ്ട്. അതാണ് ഏറ്റവും പ്രധാനം. ആ പാവം ഡോക്ടർ സാറിനെ മുൻപ് ജയിലിൽ കയറ്റിയത് ഇവൾ ഒരുത്തിയാണ്. എന്നിട്ടും സാർ ഒരു മടിയും കൂടാതെ തന്റെ കരൾ പോലും അവളുടെ മകൾക്ക് പകുത്തു നൽകി.

അന്ന് സാർ ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കിടന്നത്. സാർ ഒരിക്കലും ആരോടും ഒരു തെറ്റും ചെയ്യില്ല. ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. "

" ആണോ...! ഇതൊക്കെ ഇവിടെ എല്ലാവർക്കും അറിയാമോ..? " ആദ്യം സംസാരിച്ച സിസ്റ്റർ വിശ്വസിക്കാൻ ആവാതെ വീണ്ടും ചോദിച്ചു.

"പിന്നെ

💬 Comments

View all comments