Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അറിയാതെ. ഇവിടെ പലർക്കും എല്ലാം അറിയാം.. എന്നാൽ അതൊന്നും പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കരുത് ഇന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മാത്രമല്ല അവരുടെ ഇനിയങ്ങോട്ടുള്ള ചികിത്സയും ഡോക്ടർ തന്നെ ഏറ്റെടുത്തിട്ടുണ്ട്. "
"അപ്പോൾ അന്ന് സംഭവിച്ചത് എന്താ. എന്തിനാ ഡോക്ടർ ജയിലിൽ പോയത്..?"
" ഡോക്ടർ ജയിലിൽ പോയത് അവരുടെ ഭർത്താവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടാ.
എന്നാൽ അന്ന് ഡോക്ടർക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. ഇത് ഡോക്ടറെ ആരോ മനപ്പൂർവ്വം ചതിച്ചതാ . പക്ഷേ നമ്മുടെ ഡോക്ടർ ഒരു പാവം ആയതുകൊണ്ട് ആ കുറ്റം ഡോക്ടർ ഏറ്റെടുത്തു. അത്രയേ ഉള്ളൂ. "
ഇതൊക്കെ കേട്ട് മല്ലിയുടെ തല പെരുത്തു. കൈകാലുകൾ വിറച്ചു . അവൾക്ക് വല്ലാത്ത ദാഹം തോന്നി. തൊണ്ട വറ്റി വരണ്ടത് പോലെ .. അവൾ മെല്ലെ നടന്നു തന്റെ റൂമിലേക്ക് കയറി. താൻ ചെയ്തത് വലിയൊരു തെറ്റായിപ്പോയോ എന്നവൾക്ക് സംശയമുണ്ടായി. അവൾക്കതിൽ വേദന തോന്നി.
തന്നെയും മക്കളെയും ആത്മഹത്യയുടെ അരികിൽ നിന്ന് രക്ഷിച്ചതും, തന്റെ മകൾക്ക് ജീവൻ നൽകിയതും താൻ അത്രയേറെ വെറുത്ത ആ മനുഷ്യനാണെന്ന തിരിച്ചറിവ് അവളെ സങ്കടക്കടലിലാഴ്ത്തി.
ആ വലിയ വീടിന്റെ മുറ്റത്ത് മോളോടൊപ്പം എത്തിയ മല്ലി പേടിയോടെ കോളിങ് ബെൽ അമർത്തി.. എന്നാൽ എത്ര സമയം കാത്തിരുന്നിട്ടും വാതിൽ തുറന്ന് ആരും വന്നില്ല. മല്ലിക്ക് പേടിയും സങ്കടവും നിരാശയും വന്നു. ഡോക്ടർ അവിടെ ഇല്ലേ...പുറത്ത് എവിടെയെങ്കിലും പോയതാണോ.. അതോ വീട് മാറിയോ എന്ന് അറിയാതെ അവൾ സങ്കടപ്പെട്ടു . അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.
ഒരു തേങ്ങലോടെ അവൾ അല്ലിമോളേയും
💬 Comments
View all comments