0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 499.7K

കൊണ്ട് തിരിച്ചു നടന്നു..

"അമ്മാ എന്തിനാ കരയുന്നത്..?

മല്ലിയുടെ കൈ പിടിച്ചു നടക്കുന്ന മല്ലി ചോദിച്ചു. അവളും മലയാളത്തിൽ ആണ് ചോദിച്ചത്. എങ്കിലും അതിൽ തമിഴ് ഭാഷയുടെ ഈണം ഉണ്ടായിരുന്നു.

"ഒന്നും ഇല്ല ചെല്ലം.. വാ നമുക്ക് നടക്കാം.. " കണ്ണിൽ നിന്ന് ഒഴുകി വന്ന കണ്ണീർ തുടച്ചുകൊണ്ട് മല്ലി പറഞ്ഞു

"ഇവിടെ എന്തിനാ വീണ്ടും വന്നത്..? നമ്മൾ ഇനി എവിടെക്കാ പോകുന്നത്..?"

"അമ്മാക്ക് അറിയില്ല മോളെ.. നമുക്ക് എവിടെ എങ്കിലും പോകാം. "

അതും പറഞ്ഞു അവൾ മെല്ലെ നടന്നു. അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പുറത്ത് റോഡിലേക്ക് ഇറങ്ങിയപ്പോൾ അതുവഴി വന്ന ആളോട് അവൾ ചോദിച്ചു.

"ഒരു നിമിഷം നിൽക്കണേ... ഇവിടെ താമസിച്ചിരുന്ന ഡോക്ടർ ഇപ്പോൾ ഇവിടെ അല്ലേ താമസം.. "

"ഓഹ്!! ഡോക്ടർ സോമശേഖരനോ. അദ്ദേഹം വീട് മാറി പോയിട്ട് കുറേ ആയല്ലോ..?"

അയാൾ പറഞ്ഞു. അത് കേട്ട് മല്ലിക്ക് ആകെ എന്തോ പോലെ ആയി. എങ്കിലും അവൾ ചോദിച്ചു.

"കുറേ എന്ന് പറഞ്ഞാൽ..?"

"കുറേ എന്ന് പറഞ്ഞാൽ.... ഒരു അഞ്ചാറു മാസം ആയിക്കാണും.". അയാൾ വീണ്ടും പറഞ്ഞു.

"എവിടെക്കാ പോയത് എന്ന് അറിയാമോ..?" മല്ലി വീണ്ടും ചോദിച്ചു.

"അത് ! ഇവിടെ നിന്ന് കുറച്ചു ദൂരെയാ.. അദ്ദേഹത്തിന്റെ പഴയ വീട്ടിൽ. അത് പുതുക്കി പണിതു ഇപ്പോൾ അവിടെയാ താമസം. മാത്രമല്ല ഇപ്പോൾ അദ്ദേഹം ആരേയും നോക്കാറില്ല. വലിയ എന്തോ ഓപ്പറേഷൻ കഴിഞ്ഞെന്നോ വിശ്രമത്തിലാണെന്നോ മറ്റോ പറയുന്നത് കേട്ടു..? "

അത് കേട്ട് മല്ലിക്ക് വീണ്ടും സങ്കടം ആയി. താൻ കേട്ടത് ശരിയാണെന്ന്

💬 Comments

View all comments