Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അവൾക്ക് ഉറപ്പായി.. താൻ കാരണം ആണല്ലോ ഡോക്ടർക്ക് ഇങ്ങനെയൊക്കെ സഹിക്കേണ്ടി വന്നത് എന്ന ചിന്ത കുറച്ചൊന്നുമല്ല അവളെ വേദനിപ്പിച്ചത്.
അന്ന് ആ വൈകുന്നേരം താൻ ഇവിടെ വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇതിന്റെ ഒന്നും ആവശ്യം ഉണ്ടാകുമായിരുന്നില്ല. എല്ലാം താൻ കാരണമാ. ആ കാലിൽ പിടിച്ചു മാപ്പ് പറയാതെ തനിക്കു സമാധാനം കിട്ടില്ല അവൾ മനസ്സിൽ പറഞ്ഞു. പിന്നെ
വീണ്ടും അയാളോട് ചോദിച്ചു.
"എനിക്ക് അവിടേക്കുള്ള വഴി പറഞ്ഞു തരാമോ..?"
"അത് ഇവിടെ നിന്ന് കുറേ ഉണ്ട്. നടന്നു പോയാൽ ഒരുപാട് സമയം എടുക്കും അവിടെ എത്താൻ. ഒരു ഓട്ടോയിൽ പോകുന്നതാ നല്ലത്.. ഓട്ടോക്കാരനോട് പറഞ്ഞാൽ അവർ അവിടെ നിങ്ങളെ എത്തിച്ചുതരും. "
അയാൾ പറഞ്ഞു തീരുമ്പോഴേക്കും അതുവഴി വന്ന ഓട്ടോയുടെ മുന്നിൽ അവൾ കൈനീട്ടി. അവിടെ വന്നു നിർത്തിയ ആ ഓട്ടോയുടെ ഡ്രൈവറോട് അയാൾ പറഞ്ഞത് അനുസരിച്ചു അയാൾ അവരെ ഡോക്ടർ സോമശേഖരന്റെ വീടിന്റെ മുന്നിൽ കൊണ്ടുപോയിവിട്ടു.
അതു ഒരു പഴയ ഇടത്തരം വീട്. വലിയ വീട് തന്നെ ആയിരുന്നു അതും . എങ്കിലും കണ്ടാൽ പഴയ രീതിയിൽ ഉള്ള പുതിയ വീട് ആണെന്നെ ആരും പറയൂ..
ടൗണിൽ നിന്നും അകന്ന് ഒരു ഗ്രാമത്തിൽ ആണെന്ന് മാത്രം. അവിടെ ഇറങ്ങിയ മല്ലി അല്ലിമോളുടെ കൈയും പിടിച്ചു ആ വീട്ടിലേക്ക് നടന്നു. ആ വീട്ടിൽ എത്തിയ മല്ലി അവിടെ കണ്ട കോളിങ് ബെൽ അടിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ ആ വീടിന്റെ വാതിൽ മെല്ലെ തുറന്നു ഒരു സ്ത്രീ പുറത്തേക്ക് വന്നു . പുറത്ത് വന്ന ആളെ മല്ലിക്ക് മനസ്സിലായില്ല. അങ്ങനെ
💬 Comments
View all comments