Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
ഒരാളെ ഡോക്ടറുടെ പഴയ വീട്ടിൽ മല്ലി കണ്ടിരുന്നില്ല..
അവൾ മെല്ലെ ചോദിച്ചു.
"ഡോക്ടർ. സാർ..?"
"ആരാ. എവിടുന്നാ.... എന്താ വേണ്ടത്..?" ആ സ്ത്രീ തിരിച്ചു ചോദിച്ചു.
"ഡോക്ടർ സാറിനെ കാണണം... സാറിനെ കാണാൻ വന്നതാ.." മല്ലി പറഞ്ഞു.
"അതിന് സാർ ഇപ്പോൾ പേഷ്യൻസിനെ നോക്കാറില്ല.. പിന്നെ നിങ്ങൾ എന്തിനാ ഇവിടേക്ക് വന്നത്."
" ഡോക്ടർ സാറിനെ ഒന്ന് കാണാൻ. ഒന്ന് കണ്ടാൽ മാത്രം മതി... പ്ലീസ് ഒന്ന് പറയുമോ..?"
"നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ.. ഡോക്ടർ ഇപ്പോൾ ആരേയും നോക്കാറില്ല. വേഗം ഇവിടുന്ന് പോയിക്കോ. അധികം ഇവിടെ നിന്ന് ഒച്ച വെച്ചാൽ സാറിന് ഇഷ്ടപ്പെടില്ല. സാറിന്റെ മോള് ഉറങ്ങുവാ. ഇവിടെ കിടന്ന് ഒച്ച വെച്ച് മോളെ ഉണർത്തരുത്.. മിണ്ടാതെ പോകാൻ നോക്ക്.."
"പ്ലീസ് ചേച്ചി. എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതി. കണ്ട ഉടനെ ഞങ്ങൾ പോയിക്കോളാം.. "
"ഇങ്ങനെ ഓരോരുത്തർ വന്നിട്ട് ഓരോന്ന് ചോദിച്ചിട്ടാ സാർ സാറിന്റെ ജീവൻ പോലും പോകുന്ന കാര്യം ചെയ്തു കിടക്കുന്നത്. അതേ കൊച്ചേ
സാർ വലിയൊരു ഓപറേഷൻ കഴിഞ്ഞു വിശ്രമത്തിലാ. അതുകൊണ്ടാ ഇപ്പോൾ കാണാൻ പറ്റില്ല എന്ന് പറഞ്ഞത്. കൊച്ച് പോയി രണ്ടു മൂന് മാസം കഴിഞ്ഞു വരൂ ..."
ആ സമയം അകത്തുള്ള ചെറിയ ചുവപ്പ് ബൾബ് ഓൺ ആവുകയും ഓഫ് ആകുകയും ചെയ്തു.. അതോടെ അവർ വീണ്ടും പറഞ്ഞു.
"നിങ്ങൾ പോയേ സാർ വിളിക്കുന്നുണ്ട്.. എന്താ നിന്റെ പേര് ഞാൻ സാറിനോട് പറഞ്ഞോളാം.."
"മല്ലി... മല്ലിക... ഇത് എന്റെ മോള് അല്ലി." മല്ലി പറഞ്ഞു.
"മല്ലിയും അല്ലിയും ഇപ്പോൾ
💬 Comments
View all comments