0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 501.1K

പോയി പിന്നെ വാ.. "

അതും പറഞ്ഞു അവർ ആ വാതിൽ അവർക്ക് മുന്നിൽ അടച്ചു..

ഡോക്ടറുടെ റൂം..

"ആരാ ശ്രീജേ ഇപ്പോൾ വന്നത്..?" ഡോക്ടർ സോമ ശേഖരൻ തന്റെ സഹായി ആയ ശ്രീജയോട് ചോദിച്ചു.

"അറിയില്ല. ഒരു പെണ്ണും മോളും ആണ്.. എന്തെങ്കിലും സഹായം ചോദിച്ചു വന്നതാവും.

ഈ അവസ്ഥയിൽ സാർ അതിന്റെ പിറകെ പോകേണ്ടല്ലോ എന്ന് കരുതി ഞാൻ അവരോട് തിരിച്ചു പോകാൻ പറഞ്ഞു.. " ശ്രീജ മെല്ലെ പറഞ്ഞു

"എന്താ അവരുടെ പേര് പറഞ്ഞത്...? "

"ആ പെണ്ണിന്റെ പേര് മല്ലിക. മോളുടെ പേര് അല്ലി. "

അത് കേട്ട് ഡോക്ടർ ഒന്ന് ഞെട്ടി. എന്നിട്ട് പറഞ്ഞു.

"പോ.. പോയി അവരെ കൂട്ടികൊണ്ട് വാ. " അതുവരെ ശാന്തമായി കിടന്ന ഡോക്ടർ വളരെ ദേഷ്യത്തോടെ പറഞ്ഞു.

എങ്കിലും ഡോക്ടറുടെ ശബ്‍ദത്തിൽ ഒരു പതർച്ച ഉണ്ടായിരുന്നു. ഒരു സന്തോഷം ഉണ്ടായിരുന്നു. ടെൻഷൻ ഉണ്ടായിരുന്നു..

അത് കണ്ട് ഞെട്ടി ശ്രീജ പുറത്തേക്ക് ഓടിപ്പോയി വേഗത്തിൽ വാതിൽ തുറന്നു. എന്നാൽ വാതിൽ തുറന്നു പുറത്തേക്ക് ശ്രീജ അവിടെ ആരേയും കണ്ടില്ല.. അവർ പോയിക്കാണുമോ.. അങ്ങനെ എങ്കിൽ സാറിനോട് എന്ത് പറയും. എന്ന് പേടിച്ചു ശ്രീജ വേഗം സിറ്റ് ഔട്ടും കടന്ന് മുറ്റത്തേക്ക് ഇറങ്ങി.

അപ്പോഴാണ് അവിടെ നിന്നും ഒരു കരച്ചിൽ കേട്ടത്. മല്ലി അല്ലി മോളെ മടിയിൽ ഇരുത്തികൊണ്ട് മുറ്റത്തിന്റെ ഒരു മൂലയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവിടെ ഇരുന്നു കരയുകയായിരുന്നു മല്ലി.

അവരെ കണ്ടപ്പോൾ ശ്രീജയ്ക്ക് ആശ്വാസം തോന്നി. അതോടൊപ്പം ഇവർ വെറുതെ വന്നതല്ല. ഇവർ സാറിന്റെ ആരോ

💬 Comments

View all comments