Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
ആണ് . അല്ലെങ്കിൽ സാർ ഒരിക്കലും ഇങ്ങനെ പറയില്ല. എന്ന് ശ്രീജയ്ക്ക് തോന്നി. ഇനി ഒരുപക്ഷെ ഇവളായിരിക്കുമോ സാറിന്റെ മോളുടെ അമ്മ. എന്ന് പോലും ശ്രീജയ്ക്ക് തോന്നി. അവൾ മല്ലിയുടെ അടുത്തേക്ക് പോയിട്ട് പറഞ്ഞു.
" വാ. അകത്തേക്ക് വാ. നിങ്ങളോട് സാർ വരാൻ പറഞ്ഞു. "
അത് കേട്ട് സന്തോഷത്തോടെ മല്ലി അല്ലിമോളെയും കൊണ്ട് എഴുന്നേറ്റു.
"അതേ ഇവിടെ വെറും നിലത്ത് ഇരുന്ന കാര്യം സാറിനോട് പറയേണ്ട. പറഞ്ഞാൽ സാറിന് അത് സങ്കടം ആകും..
ഇവിടെ വന്ന് എന്തെങ്കിലും സഹായം ആവശ്യപ്പെട്ട ആരേയും സാർ മടക്കി അയക്കാറില്ല...
ആരേയും വിഷമിപ്പിക്കാറും ഇല്ല.. ആർക്കും ഇതുപോലെ വെറും നിലത്ത് ഇരിക്കേണ്ടി വന്നിട്ടില്ല..
ആർക്കും എന്തും കൊടുക്കുന്ന പാവമാ ഞങ്ങളുടെ സാറ്..
ഇപ്പോൾ തന്നെ ആർക്കോ സ്വന്തം കരൾ പോലും മുറിച്ചു കൊടുത്തിരിക്കയാ ആ പാവം.. അതുകൊണ്ട് ആ പാവത്തിനെ അധികം വിഷമിപ്പിക്കുന്നത് ഒന്നും ചോദിക്കരുത് .."
എന്തോ സഹായം ആവശ്യപ്പെട്ടാണ് അവൾ വന്നത് എന്ന് വിശ്വസിച്ച ശ്രീജ പറഞ്ഞു.
ശ്രീജ പറഞ്ഞത് കേട്ട് മല്ലിയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകിയിറങ്ങി . അവൾ മെല്ലെ ഉള്ളിലേക്ക് നടന്നു. അവർ ഹാളിലേക്ക് കയറി.
"ഇതിലേ.." എന്ന് പറഞ്ഞു ശ്രീജ അവരേയും കൊണ്ട് മറ്റൊരു റൂമിലേക്ക് പോയി. അവിടെ ഒരുപാട് ബുക്കുകൾ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. മിനിമം വലിയ റൂം തന്നെ ആയിരുന്നുഅത്.
ആ റൂമിന്റെ ഒരു മൂലയിൽ ഒരു ചാരു കസേരയിൽ ചാരി ഇരിക്കുകയായിരുന്നു ഡോക്ടർ സോമ ശേഖരൻ. കൈയിൽ എന്തോ വലിയ പുസ്തകവും ഉണ്ട്..
നെഞ്ചുനിറയെ സ്നേഹവും നന്ദിയും
💬 Comments
View all comments