0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 501.7K

കുറ്റബോധംവും നിറഞ്ഞ മനസ്സോടെ, ഡോക്ടറുടെ മുന്നിൽ വന്നുനിൽക്കുമ്പോൾ അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പുന്ന കാർമേഘം പോലെയായിരുന്നു. അവൾ മെല്ലെ തന്റെ മുഖം ഉയർത്തി ഡോക്ടറെ നോക്കി.

ഡോക്ടർ മെല്ലെ അവിടെ നിന്ന് എഴുന്നേറ്റു കൈയിലെ ബുക്ക്‌ അവിടെ വെച്ച ശേഷം മല്ലിയെ നോക്കി എന്നാൽ നിറക്കണ്ണുകളോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ തല കുനിച്ചു നിൽക്കുന്ന മല്ലിയെ അങ്ങനെ നോക്കാൻ ഡോക്ടർക്കും കഴിഞ്ഞില്ല.

ഡോക്ടർ ശ്രീജയോട് മെല്ലെ ചോദിച്ചു .

"ശ്രീജേ ഇവർക്ക് എന്തെങ്കിലും കുടിക്കാൻ കൊടുത്തോ..?"

"ഇല്ല സാർ ഇപ്പോൾ കൊടുക്കാം ." ശ്രീജ പറഞ്ഞു.

"എന്നാൽ നീ പോയി ഇവർക്ക് കഴിക്കാനും കുടിക്കാനും എന്തെങ്കിലും കാര്യമായിത്തന്നെ എടുത്തു വെക്ക്. രണ്ടു പേർക്കും വിശക്കുന്നുണ്ടാകും. "

അങ്ങനെ പറഞ്ഞു ഒരു നിമിഷം നിർത്തിയ ശേഷം ഡോക്ടർ വീണ്ടും ശ്രീജയോട് പറഞ്ഞു..

" പിന്നെ ഇവർക്ക് വിശ്രമിക്കാൻ ഒരു മുറിയും തയ്യാറാക്കി കൊടുക്ക്. ഇവർ ഒരുപാട് ദൂരെ നിന്ന് വന്നതല്ലേ ക്ഷീണം കാണും. "

ഡോക്ടർ പറഞ്ഞത് കേട്ട് മല്ലി ഡോക്ടറെ നോക്കി. എങ്കിലും ആ കണ്ണുകളെ നേരിടാൻ അവൾക്ക് വല്ലാത്ത വിഷമം തോന്നി.

ശ്രീജ ഒരു നിമിഷം മൂന്ന് പേരേയും മാറി മാറി നോക്കി. അതിന് ശേഷം ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി. അപ്പോഴേക്കും മല്ലിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി അത് അവളുടെ കവിളുകൾ വഴി ഒഴുകിയിറങ്ങി .

അതുകണ്ട് ഡോക്ടറുടെ ഹൃദയം പിടഞ്ഞു. ഡോക്ടർ മെല്ലെ മല്ലിയുടെ അടുത്തേക്ക് നടന്നു. അവളുടെ ആ കണ്ണുനീർ തുടച്ചുകൊടുക്കാനായി ഡോക്ടറുടെ ഹൃദയം തുടിച്ചു. അയാൾ

💬 Comments

View all comments