Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
തന്റെ കൈ മെല്ലെ ഉയർത്തി എന്നാൽ ഡോക്ടറുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടർ ആ ശ്രമം വേണ്ടെന്ന് വെച്ചു.
ഇടറുന്ന ശബ്ദത്തോടെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടർ മെല്ലെ അവളെ വിളിച്ചു.
"മല്ലി..."
"ഉം. " അവൾ ഒന്ന് മൂളി. അതിന് ശേഷം അവൾ തന്റെ കണ്ണുനീർ തുടച്ചു.
ഡോക്ടർ വീണ്ടും പറഞ്ഞു.
" മല്ലി.... നീ ഇവിടെ എന്നെ തേടി വരും എന്ന് എനിക്ക് ഉറപ്പുണ്ടയിരുന്നു . ഞാൻ അങ്ങനെ വിശ്വസിച്ചിരുന്നു.. "
അങ്ങനെ പറഞ്ഞ ശേഷം ഒരു നിമിഷം കഴിഞ്ഞു ഡോക്ടർ വീണ്ടും പറഞ്ഞു.
" മല്ലി നീ ഇപ്പോൾ ഇവിടെ വന്നത് എന്നെ കാണാനോ!. അതോ നമ്മുടെ മോളെ തിരിച്ചു കൊണ്ട് പോകാനോ..?"
ഡോക്ടറുടെ ആ ചോദ്യം കേട്ടതും മല്ലി ഞെട്ടിപ്പോയി. ഡോക്ടർ പറഞ്ഞ 'നമ്മുടെ മോൾ ' എന്ന വാക്ക് അവളുടെ ഹൃദയത്തിൽ ആണി തറയ്ക്കും തറച്ചു നിന്നു .
പിന്നെ താൻ ഉപേക്ഷിച്ചുപോയ മകളെ സ്വന്തമാക്കാൻ തനിക്കിനി എന്ത് അവകാശമാണുള്ളത്. ഉണ്ടെങ്കിൽ തന്നെ ഡോക്ടർ ഇനി അവളെ തനിക്ക് തരുമോ..
ആ ചോദ്യത്തിന് മറുപടിയായി അവൾ
കരയുകയാണ് ചെയ്തത്. അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയപോലെ ആയിരുന്നു അവളുടെ മുഖം . അവൾ രണ്ടു കൈകൊണ്ടും മുഖം പൊത്തി പൊട്ടിക്കരഞ്ഞു. അവളുടെ ഇടനെഞ്ച് തകരുന്ന വേദന ആ മുറിയിലാകെ പടർന്നു.
"കരയാതെ മല്ലി. നീ കരഞ്ഞാൽ നമ്മുടെ മോളും കരയും. "
അതും കൂടെ കേട്ടതോടെ അവളുടെ കരച്ചിൽ കുറച്ചുകൂടെ ഉച്ചത്തിൽ ആയി. ഡോക്ടറുടെ നെഞ്ചിൽ ചാരിക്കിടന്നു തന്റെ സങ്കടം മാറും
💬 Comments
View all comments