0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 503.2K

വരെ കരയാൻ പോലും അവൾ ആഗ്രഹിച്ചു.

വിറയാർന്ന കൈകളാൽ ഡോക്ടർ അവളുടെ തോളിൽ മെല്ലെ സ്പർശിച്ചു. അവളെ തന്റെ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഡോക്ടറും കൊതിച്ചു.

എന്താ ഇവിടെ നടക്കുന്നത്. എന്തിനാ തന്റെ അമ്മ കരയുന്നത് എന്ന് അറിയാതെ അല്ലിമോളുടെ കൊച്ചു ഹൃദയം തേങ്ങി. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി.

ഡോക്ടർ മല്ലിയുടെ തോളിൽ പിടിച്ചു മെല്ലെ കുലുക്കിയിട്ട് പറഞ്ഞു.

"മല്ലി. കരയാതെ.. നീ കരയുന്നത് കണ്ട് ഇതാ നമ്മുടെ മോളും കരയുന്നു .. കരയാതെ മല്ലി കരയാതെ."

അപ്പോഴേക്കും ശ്രീജ അവിടെ എത്തി. മല്ലിയുടെ കരച്ചിൽ അവളും കേട്ടിരുന്നു. അവിടെ എത്തിയ അവൾ മെല്ലെ വിളിച്ചു.

"സാർ. "

അത് കേട്ട ഉടനെ ഡോക്ടർ മല്ലിയുടെ തോളിൽ നിന്ന് കൈ മാറ്റി. മല്ലി വേഗം ഒഴുകി വന്ന തന്റെ കണ്ണീർ തുടച്ചു.

ശ്രീജ പറഞ്ഞു.

"സാർ. ചായ ഇങ്ങോട്ട് കൊണ്ട് വരണോ..?"

"വേണ്ട ശ്രീജേ . ഇവർ അങ്ങോട്ട് വന്നോളും. നീ പോയി ഇവർക്ക് വിശ്രമിക്കാനുള്ള മുറി ഒരുക്ക്." ഡോക്ടർ പറഞ്ഞു. അത് കേട്ട് ശ്രീജ മല്ലിയെ ഒന്ന് നോക്കി എന്നിട്ട് തിരിഞ്ഞു നടന്നു.

"മല്ലി പോയി ചായ കുടിക്ക്. എന്നിട്ട് കുറച്ചു സമയം പോയി വിശ്രമിക്ക്.. അതുകഴിഞ്ഞു നമുക്ക് സംസാരിക്കാം.."

അങ്ങനെ പറഞ്ഞ ശേഷം ഡോക്ടർ മെല്ലെ ആ മുറിയിൽ നിന്ന് ഇറങ്ങി. ഇറങ്ങും മുൻപ് ഡോക്ടർ അല്ലി മോളുടെ നെറുകയിലൂടെ ഒന്ന് തഴുകി. അവളെ എടുത്തു കൊഞ്ചിക്കാനും ഡോക്ടർ കൊതിച്ചു. എന്നാൽ അത് മല്ലിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി അത് വേണ്ടെന്ന്

💬 Comments

View all comments