Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
വെച്ചു. ഡോക്ടർ ഹാളിലെ സോഫയിൽ പോയി ഇരുന്നു.
ഡോക്ടർ ഇറങ്ങിയതിന് പിന്നാലെ മല്ലിയും ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി . ശ്രീജ മല്ലിയേയും മോളേയും ഡൈനിങ് ഹാളിലേക്ക് കൂട്ടികൊണ്ടു പോയി അവിടെ ഇരുത്തി .
ശ്രീജ അവർക്ക് ചായ എടുത്തു കൊടുത്തു. ചായയുടെ കൂടെ ആപ്പിൾ, മുന്തിരി, നാരങ്ങ, ബിസ്ക്കറ്റുകൾ അങ്ങനെ പലതും അവിടെ നിരത്തി വെച്ചിട്ടുണ്ടായിരുന്നു.
ചായ കൊടുത്ത ശേഷം ശ്രീജ മല്ലിയോട് പറഞ്ഞു.
"ഞാൻ ഇപ്പോൾ വരാം. മടിക്കാതെ എടുത്തു കഴിക്ക്. വേറെ എന്ത് വേണമെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി. "
അങ്ങനെ പറഞ്ഞ ശേഷം ശ്രീജ ഒരു ആപ്പിൾ കഷ്ണം എടുത്തു അല്ലി മോൾക്ക് കൊടുത്തു. എന്നിട്ട് അല്ലിമോളോടായി പറഞ്ഞു.
' മോള് വേണ്ടതൊക്കെ എടുത്തു കഴിച്ചോളണേ. " അങ്ങനെ പറഞ്ഞു അല്ലിമോളുടെ നെറുകയിലൂടെ തലോടി.
അതിനു ശേഷം ശ്രീജ ഡോക്ടറുടെ അടുത്തേക്ക് പോയി. ഡോക്ടറുടെ അടുത്ത് എത്തിയ ശ്രീജ മടിച്ചു മടിച്ചുകൊണ്ട് ഡോക്ടറോട് ചോദിച്ചു.
"സാർ.. ഒന്ന് ചോദിച്ചോട്ടെ.?"
'എന്താ ശ്രീജ എന്തെങ്കിലും ആവശ്യമുണ്ടോ...? " ഡോക്ടർ ചോദിച്ചു.
" സാറിനെ ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടേ ഇല്ല. അതുകൊണ്ട് ചോദിച്ചു പോവുകയാ. സാർ ആരാ ആ പെണ്ണും മോളും.. അവളാണോ......."
അത്രയും ചോദിച്ച ശേഷം ശ്രീജ നിർത്തി.
ശ്രീജയുടെ ചോദ്യം കേട്ട് ഡോക്ടർ ഒന്ന് ചിരിച്ചു. അതിന് ശേഷം" ഉം " എന്ന് മൂളിയ ശേഷം ശ്രീജയോട് പറഞ്ഞു
" ശ്രീജ പലവട്ടം എന്നോട് ചോദിച്ചിട്ടില്ലേ എന്റെ മോളുടെ അമ്മ ആരെന്ന്. അതിന്റെ ഉത്തരം ആണ് അവൾ.
💬 Comments
View all comments