0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 504K

അതേ.... അതാണ് എന്റെ

മകളുടെ അമ്മ. "

അത് കേട്ട് വിശ്വാസം വരാതെ ശ്രീജ അതിശയത്തോടെ ഡോക്ടറെ നോക്കി.

"അതേ ശ്രീജ. അതാണ് സത്യം. എന്റെ മോളുടെ ". അങ്ങനെ പറഞ്ഞ ശേഷം ഒന്ന് നിർത്തിയ ഡോക്ടർ വീണ്ടും പറഞ്ഞു .

"എന്റെ മക്കളുടെ അമ്മയാണ് മല്ലി. അല്ലി മോളും എന്റെ മോളാണ്. അവളെ ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളൂ. അതുകൊണ്ടാ ഞാൻ എന്റെ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് അവൾക്ക് കൊടുത്തത്. " അതും കൂടെ കേട്ടതോടെ ശ്രീജ ഞെട്ടി വിറച്ചു . അവൾ വായ പൊളിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്ന് പോയി. എങ്കിലും കുറച്ചു സമയം കഴിഞ്ഞു അവൾ വീണ്ടും ചോദിച്ചു.

"അപ്പോൾ ഇനി എന്നും അവൾ ഇവിടെ ക്കാണുമോ സാറിന്റെ കൂടെ..? സാറിന്റെ കൂടെ കഴിയാനാണോ അവർ വന്നത്.?"

"അറിയില്ല ശ്രീജേ എനിക്ക് അറിയില്ല.." ഡോക്ടർ സങ്കടത്തോടെ പറഞ്ഞു. ഡോക്ടറുടെ സങ്കടം കണ്ട് ശ്രീജ വീണ്ടും പറഞ്ഞു.

"സാറിന് പറഞ്ഞുകൂടെ മല്ലിയോടും മോളോടും ഇവിടെ സാറിന്റെ കൂടെ കഴിയാൻ. "

"അതിനുള്ള അവകാശം ഒന്നും എനിക്ക് ഇല്ല ശ്രീജേ.. അവൾ എന്നും ഇവിടെ ഉണ്ടാകണം എന്ന് തന്നെയാ എന്റെ ആഗ്രഹം. എന്നാൽ അവൾ എന്റെ മക്കളേയും കൊണ്ട് ഇവിടെ നിന്ന് പോയാൽ പോലും എനിക്ക് അവളെ തടയാൻ ആവില്ല. അതിനുള്ള അർഹത എനിക്കില്ല . അവളുടെ കാല് പിടിച്ചു പറഞ്ഞു നോക്കുക എന്നേ എനിക്ക് ചെയ്യാൻ പറ്റൂ. "

"അപ്പോൾ അവർക്ക് സാറിനെ ഇഷ്ട്ടമല്ലേ.?"

"അറിയില്ല ശ്രീജേ. അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ എന്നെ

💬 Comments

View all comments