0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 504.5K

ഇഷ്ടപ്പെടാൻ കഴിയുമോ. ഞാൻ കാരണം അവൾ വേദനിച്ചിട്ടേയുള്ളൂ. അങ്ങനെ ഉള്ളപ്പോൾ അവൾക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയും. "

അതും പറഞ്ഞു ഡോക്ടർ മെല്ലെ വിതുമ്പി. അത് കണ്ടു ശ്രീജയ്ക്കും സങ്കടമായി. അവൾ വീണ്ടും ചോദിച്ചു.

"അപ്പോൾ സാറിന് അവളെ ഇഷ്ടമാണോ ..?"

"ആണ്.. എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്.. അവൾ എന്നും ഇവിടെ ഉണ്ടായാൽ അത് എനിക്ക്‌ ഒരുപാട് സന്തോഷം ആകും. അങ്ങനെ ആയാൽ അവൾക്കും മക്കൾക്കും വേണ്ടിയെങ്കിലും എനിക്കിനി ജീവിക്കാമല്ലോ.. അങ്ങനെയെങ്കിലും ഞാൻ കാരണം അവൾ അനുഭവിച്ച വേദനയ്ക്ക് ഒരു പ്രായശ്ചിതം ചെയ്യാലോ. എന്നാലെങ്കിലും എന്റെ ആത്മാവിന് മോക്ഷം കിട്ടുമല്ലോ.,"

അതു പറയുമ്പോഴേക്കും ഡോക്ടർ കരഞ്ഞുപോയി. I

എന്നാൽ ഇതൊക്കെ മല്ലി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഡോക്ടർ പറയുന്നത് കേട്ട്, ഡോക്ടറുടെ കണ്ണീര് കണ്ട് മല്ലിക്കും കരച്ചിൽ വന്നു. അവൾ വല്ലാത്തൊരു മനസീകാവസ്ഥയിൽ ആയി. എന്ത് ചെയ്യണം, എന്ത് പറയണം എന്ന് പോലും അറിയാത്ത അവസ്ഥ.

അപ്പോഴേക്കും ഡോക്ടറുടെ മുറിയിൽ നിന്നും കല്ലുമോളുടെ കരച്ചിൽ കേട്ടു

അത് മല്ലിയുടെ ചെവിയിൽ അല്ല ഹൃദയത്തിൽ ആണ് ചെന്ന് പതിച്ചത് . അവളുടെ കാലുകൾ ആ മുറി ലക്ഷ്യമാക്കി ചലിച്ചു. എന്നാൽ അതിന് മുൻപ് ഡോക്ടർ റൂമിൽ എത്തിയിരുന്നു.

ഡോക്ടറുടെ മുറിയിലേക്ക് മല്ലി നടന്നുപോകുന്നത് ശ്രീജ കണ്ടു.. എന്നാൽ ഒരമ്മയുടെ ഹൃദയവേദന മനസ്സിലാക്കാൻ കഴിവുള്ള ശ്രീജ ഡോക്ടറുടെ മോൾക്ക് അവളുടെ അമ്മയെ കിട്ടുമല്ലോ എന്നോർത്ത് സന്തോഷിച്ചു. അതോടൊപ്പം ഡോക്ടർക്ക് തന്റെ കുഞ്ഞുങ്ങളുടെ അമ്മയായ മല്ലിയേയും കിട്ടിയെങ്കിൽ. അവൾ ഡോക്ടറെ സ്നേഹിച്ചെങ്കിലെന്ന് ശ്രീജ അതിയായി ആഗ്രഹിച്ചു. അതിനായി ഉള്ളുരുകി

💬 Comments

View all comments