Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
പ്രാർത്ഥിച്ചു .
ശ്രീജ വേഗത്തിൽ അല്ലിമോളുടെ അടുത്തേക്ക് പോയി. അവൾ അല്ലിമോളുടെ അടുത്ത് ഇരുന്ന്കൊണ്ട് അവളുടെ നെറുകയിലൂടെ തലോടി. അവൾക്ക് ആപ്പിളും
മുന്തിരിയും നാരങ്ങയും ഒക്കെയായി എടുത്തു കൊടുത്തു. അല്ലിയുടെ കുഞ്ഞു വയറ് നന്നേ വിശക്കുന്നുണ്ടായിരുന്നു. ശ്രീജ സ്നേഹത്തോടെ അവളുടെ കുഞ്ഞു വയറ് നിറച്ചു.
മല്ലി മുറിയിലേക്ക് വരുമ്പോൾ ഡോക്ടർ കല്ലുമോളെ എടുത്ത് തന്റെ നെഞ്ചോട് ചേർത്ത് കട്ടിലിൽ ഇരിക്കുകയായിരുന്നു. അപ്പോഴും ഡോക്ടറുടെ കണ്ണ് നിറഞ്ഞിരുന്നു. ഡോക്ടർ തന്റെ നെഞ്ചിൽ കിടക്കുന്ന കല്ലു മോളോടായി പറഞ്ഞു.
"മോളെ. അച്ഛന്റെ പൊന്നുമോളെ.. മോള് ഈ അച്ഛനെ തനിച്ചാക്കി പോകുമോ..? മോള് പോയാൽ പിന്നെ അച്ഛന് ആരാ ഉള്ളത്. മോള് മോളുടെ അമ്മയോട് പറയാമോ... ഈ അച്ഛനെ തനിച്ചാക്കി മോളേയും കൊണ്ടു പോകല്ലേ എന്ന്. മോള് കൂടെ പോയാൽ ഈ അച്ഛന് വേറെ ആരും ഇല്ലെന്ന്. ഈ അച്ഛന്റെ രണ്ടു പൊന്നു മക്കളോടൊപ്പം ഇവിടെ കഴിയാൻ അമ്മയോട് മോള് പറയാമോ.. അമ്മയെ അച്ഛന് ഒരുപാട് ഇഷ്ട്ടം ആണെന്ന് പറയാമോ. അച്ഛനെ തനിച്ചാക്കി പോവല്ലേ എന്ന് . മോളുടെ അമ്മയെ അച്ഛൻ ഒരിക്കലും ഒന്നും ചെയ്യില്ലെന്ന്. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കില്ലെന്ന്. എന്റെ മോളെ....... അച്ഛന്റെ പൊന്നുമോളെ അച്ഛനെ തനിച്ചാക്കി പോകല്ലേ.....,"
ഇങ്ങനെയൊക്കെ പാതി ഉറക്കത്തിലുള്ള തന്റെ മകളെ കെട്ടിപിടിച്ച് ഡോക്ടർ മെല്ലെ തേങ്ങി കരഞ്ഞു കൊണ്ടു പറഞ്ഞു. ഇത് വാതിൽ പടിയിൽ നിന്ന് മല്ലി കേൾക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ സങ്കടം കണ്ടു നിൽക്കാൻ അവൾക്കായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
.
അങ്ങനെ ഓരോന്ന് പറഞ്ഞു തേങ്ങുന്നതിനിടയിൽ വാതിൽക്കൽ നിക്കുന്ന
💬 Comments
View all comments