Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
മല്ലിയെ ഡോക്ടർ കണ്ടു. ഡോക്ടർ മോളെ മെല്ലെ കട്ടിലിൽ കിടത്തി. ഒഴുകി വന്ന കണ്ണുനീർ തുടച്ചു.
ഒഴുകി വന്ന കണ്ണീർ തുടച്ചുകൊണ്ട് മല്ലി മെല്ലെ അകത്തേക്ക് വന്നു. കട്ടിലിൽ കിടന്ന് ഉറങ്ങുന്ന തന്റെ പൊന്നോമന മോളെ ഒന്ന് നോക്കി. അവളുടെ കണ്ണുകൾ വീണ്ടും ഒരു കണ്ണീർ കടലായി.
ആ സമയം ഡോക്ടർ മെല്ലെ മല്ലിയോട് ചോദിച്ചു.
"മല്ലി. നിനക്ക് ഇപ്പോഴും എന്നോട് വെറുപ്പാണോ മല്ലി..?"
വിറയാർന്ന ശബ്ദത്തോടെയുള്ള
ഡോക്ടറുടെ ആ ചോദ്യം അവളെ വീണ്ടും ഒരു കരച്ചിലിന്റെ വാക്കോളം എത്തിച്ചു. അവൾ ഇപ്പോൾ പൊട്ടിക്കരയും എന്ന അവസ്ഥയിൽ ആയി.
അവൾ മെല്ലെ ഇരുവശത്തേക്കും തലയാട്ടി 'അല്ല' എന്ന് ആംഗ്യം കാണിച്ചു. അങ്ങനെ കാണിക്കാൻ അല്ലാതെ അല്ലെന്ന് തുറന്ന് പറയാൻ അവൾക്ക് കഴിഞ്ഞില്ല. അത് ഒരു നിമിഷം ഡോക്ടറുടെ ഉള്ളിൽ വലിയൊരു പേമാരി പെയ്തു തോർന്ന പോലെ തോന്നി.
" നീ ഒന്നു വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് മോഹിച്ചിരുന്നു.."
അങ്ങനെ പറഞ്ഞു ഒന്ന് നിർത്തിയ ശേഷം അൽപ്പം ഭയത്തോടെ ഡോക്ടർ ചോദിച്ചു
"മല്ലി. കുറച്ചു ദിവസമെങ്കിലും നിനക്ക് ഇവിടെ കഴിയമോ.. ?'"
ഡോക്ടറുടെ ചോദ്യം കേട്ട് നിറക്കണ്ണുകളോടെ ഡോക്ടറെ നോക്കിയതല്ലാതെ മല്ലി മറുത്തൊന്നും പറഞ്ഞില്ല. അപ്പോൾ ഡോക്ടർ വീണ്ടും പറഞ്ഞു.
"മല്ലി... മനസ്സുകൊണ്ടോ വാക്കുകൊണ്ടോ എന്തിന് ഒരു നോട്ടം കൊണ്ടോ പോലും ഞാൻ നിന്നെ വേദനിപ്പിക്കില്ല.
എന്റെ വിരലിന്റെ തുമ്പ് കൊണ്ടുപോലും ഞാൻ നിന്നെ തൊടില്ല. നിന്റെ അടുത്തേക്ക് പോലും ഞാൻ വരില്ല . കുറച്ചു ദിവസം എങ്കിലും നിനക്ക് ഇവിടെ
💬 Comments
View all comments