0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 506K

കഴിഞ്ഞൂടെ..? എനിക്ക് എന്റെ മക്കളെയെങ്കിലും കണ്ണുനിറയെ ഒന്ന് കാണാൻ നീ എന്നെ അനുവദിക്കുമോ മല്ലി. പ്ലീസ് മല്ലി."

ഡോക്ടറുടെ ഹൃദയം സങ്കടം കൊണ്ട് പൊട്ടിയൊഴുകി . അതിന്റെ വേദന കണ്ണുനീരായി പുറത്തേക്ക് വന്നു. ഡോക്ടർ വീണ്ടും പറഞ്ഞു

"എന്റെ മോളെ കണ്ടിട്ട് എനിക്ക് മതിയാകുന്നില്ല മല്ലി . അല്ലിമോളെയും ഞാൻ മോളായി തന്നെയാ കാണുന്നത്.

എന്റെ രണ്ടു മക്കളേയും എനിക്ക് ഇനിയും കാണണം. അവർക്ക് വേണ്ടി ജീവിക്കണം. അങ്ങനെ എങ്കിലും നിന്നോട് ഞാൻ ചെയ്ത പാപത്തിനുള്ള പ്രായശ്ചിതം ചെയ്യാൻ നീ എന്നെ അനുവദിക്കണം. അല്ലെങ്കിൽ ഈ ഈ ജന്മത്തിൽ ഒരിയ്ക്കലും മനസ്സമാധാനം കിട്ടില്ല."

അങ്ങനെ പറഞ്ഞ ശേഷം ഡോക്ടർ വീണ്ടും ഒന്ന് നിർത്തി

"ഞാൻ നിന്റെ കാല് പിടിക്കാം മല്ലി.

നീ എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിച്ചോളു. എന്നിട്ടായാലും നീ.. നീ. എന്നോട് ക്ഷമിക്കില്ലേ മല്ലി. നീ എനിക്ക് മാപ്പ് തരില്ലേ മല്ലി ." അതും പറഞ്ഞു ഡോക്ടർ മല്ലിയുടെ കാലിലേക്ക് വീണു.

ഡോക്ടർ അങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിക്കാത്ത മല്ലിക്ക് അത് തടയാൻ ആയില്ല. മല്ലി ഒരുനിമിഷം സ്തംഭിച്ചു നിന്നു പോയി. എങ്കിലും കാര്യം മനസ്സിലാക്കിയ മല്ലി വേഗം ഡോക്ടറുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

"അയ്യോ.. ഇന്തമാതിരി ഒന്നും പണ്ണാതീങ്ക സാർ.. ഇപ്പടി ഓരോന്ന് പണ്ണി എന്നെ ജീവനോടെ എരിച്ചു പോട്ടിടാതീങ്ക സാർ"

പെട്ടന്ന് വന്ന തായ്മൊഴി ആയ തമിഴിൽ ആണ് മല്ലി ആദ്യം പറഞ്ഞത്.

പിന്നെ ഡോക്ടറെ പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ട് മല്ലി പറഞ്ഞു.

"ഇങ്ങനെ ഒന്നും കാണിക്കല്ലേ സാർ എഴുനേൽക്ക് സാർ..

💬 Comments

View all comments