Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
പിടിച്ച് അല്ലിമോൾ അങ്ങോട്ട് വന്നത്.
സോമശേഖരൻ കൈകൾ നീട്ടി അല്ലിമോളെ അടുത്തേക്ക് വിളിച്ചു. അവൾ പേടിയോടെ മല്ലിയുടെ മുഖത്തേക്ക് നോക്കി.
"പൊയ്ക്കോളൂ...' മല്ലി ശബ്ദമില്ലാതെ ചുണ്ടനക്കി കണ്ണുകളാൽ അനുവാദം നൽകി. അല്ലിമോൾ മെല്ലെ ഡോക്ടറുടെ അടുത്തേക്ക് പോയി.
ഡോക്ടർ സോമശേഖരൻ അവളുടെ കുഞ്ഞുതലയിൽ വാത്സല്യത്തോടെ തലോടി, ഒരച്ഛൻ തന്റെ മക്കളോട് കാണിക്കുന്ന അതേ വാത്സല്യത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു. എന്നിട്ട് മെല്ലെ ചോദിച്ചു.
"എന്താ മോളുടെ പേര്.?" ഡോക്ടർക്ക് അല്ലി മോളുടെ പേര് അറിയാമെങ്കിലും വെറുതെ ഒരു കുശാലം ചോദിച്ചു.
" അല്ലി. അല്ലിമോൾ . " അവൾ മെല്ലെ പറഞ്ഞു
"മോൾക്ക് സുഖമാണോ? ഡോക്ടർ വീണ്ടും ചോദിച്ചു.
"ഉം. " അല്ലി മോള് മൂളി. അതിന് ശേഷം. മെല്ലെ ചോദിച്ചു.
" അങ്കിളിനു ഇപ്പോൾ വേദനയുണ്ടോ..? "
ആ ചോദ്യം കേട്ട് ഡോക്ടർക്ക് സങ്കടം വന്നു. ആ സങ്കടം മനസ്സിലാക്കിയ മല്ലി മോളെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു.
"മോളെ. അങ്കിൾ അല്ല. അച്ഛൻ. അങ്ങനെയേ വിളിക്കാവൂ. ഇത് മോളുടെ അച്ഛനാണ്. മോളുടെ അപ്പ. മോളുടെ ജീവൻ രക്ഷിച്ച മോളുടെ അച്ഛൻ. അച്ഛൻ എന്നേ വിളിക്കാവൂ."
അങ്ങനെ പറഞ്ഞ ശേഷം മല്ലി അല്ലിമോളോട് ചോദിച്ചു.
" മോളുടെ ആരാണെന്ന അമ്മ പറഞ്ഞത്....? "
"അച്ഛൻ " അല്ലിമോൾ മെല്ലെ പറഞ്ഞു. അത് കേട്ട് ഡോക്ടർക്ക് ഒരുപാട് സന്തോഷം ആയി. മല്ലി വീണ്ടും പറഞ്ഞു.
"എന്നാൽ ഇനി മോള് അങ്ങനെ വിളിച്ചേ. അച്ഛൻ കേൾക്കെട്ടെ മോള് 'അച്ഛാ ' എന്ന് വിളിക്കുന്നത്.."..
മല്ലി പറഞ്ഞത് പോലെ അല്ലി
💬 Comments
View all comments