Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
മോള് ഡോക്ടറുടെ അടുത്ത് പോയി ഡോക്ടറെ വിളിച്ചു.
"അച്ഛാ.."
സന്തോഷം സഹിക്കാനാവാതെ ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒഴുകിവന്ന സ്നേഹത്തോടെ ഡോക്ടർ അല്ലിമോളെ കെട്ടിപിടിച്ചു. അല്ലിമോളുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. ആ സമയം
"അല്ലിമോളെ ഇങ്ങ് വന്നേ " ശ്രീജ അല്ലി മോളെ വിളിച്ചു.
"ദാ വരുന്നു ശ്രീജാമ്മേ " എന്ന് പറഞ്ഞ ശേഷം അല്ലി മോൾ ഡോക്ടറോട് പറഞ്ഞു.
"അച്ഛാ. ശ്രീജാമ്മ വിളിക്കുന്നു. ഞാൻ വേഗം പോയി വരാമേ."
ഡോക്ടർ അല്ലി മോളുടെ ഇരു കവിളിലും ഉമ്മ വെച്ചിട്ട് അവളെ നോക്കി ചിരിച്ചു. അല്ലി മോൾ സന്തോഷത്തോടെ ഓടി പുറത്തേക്ക് പോയി. കുറച്ചു സമയം അല്ലിമോൾ ഓടിപ്പോയ വാതിൽക്കലേക്ക് നോക്കി ഇരുന്ന ശേഷം ഡോക്ടർ പറഞ്ഞു
"മല്ലി. നിന്നെ കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു . നിന്നോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം എന്നും . പക്ഷെ ഒന്നും സാധിച്ചില്ല. എന്നാൽ നീ ഇപ്പോൾ അല്ലിമോളെ കൊണ്ട് എന്നെ ' അച്ഛാ ' എന്ന് വിളിപ്പിച്ചപ്പോൾ എനിക്ക് മനസ്സിലായി. നീ എന്നോട് ക്ഷമിച്ചെന്ന്.. എന്നാലും നിന്റെ ഈ സാർ എന്നുള്ള വിളി കേൾക്കുമ്പോൾ എന്തോ ഒരു വിഷമം. നിനക്ക് ഈ സാർ എന്നുള്ള വിളി ഒന്ന് മാറ്റിക്കൂടെ. "
"അത് തന്നെയാ സാറേ ഞാനും ഇവളോട് പറയുന്നത്. മക്കൾ അച്ഛാ എന്ന് വിളിക്കുന്ന ആളെ അമ്മ സാറേ എന്ന് വിളിക്കുന്നത് മോശം അല്ലേ..? ആളുകൾ കേട്ടാൽ എന്ത് കരുതും എന്നെങ്കിലും ഇവൾ ഓർക്കേണ്ടേ..?"
അവിടേക്ക് കുടിക്കാനുള്ള വെള്ളവുമായിവന്ന ശ്രീജയാണ് ചിരിയോടെ അത് പറഞ്ഞത്..അതിനു ശേഷം ശ്രീജ
💬 Comments
View all comments