0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 508.7K

തികച്ചും നോർമൽ ആണ്. എന്ന് വെച്ചാൽ പൂർണ്ണ ആരോഗ്യവാൻ. " അങ്ങനെ പറഞ്ഞ ശേഷം ആ ഡോക്ടർ ഒന്ന് ചിരിച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു.

"എന്ന് കരുതി ഇനിയും ടെൻഷൻ എടുത്തു തലയിൽ വെക്കരുത്. ഭാര്യയോടും മക്കളോടുമൊപ്പം ഇനി സമാധാനമായി ജീവിക്കൂ സാർ. ഇനി ഒന്നിനെയും പേടിക്കേണ്ടതില്ല. അടുത്ത തവണ നമ്മൾ കാണുമ്പോൾ എനിക്ക് കേൾക്കാൻ നല്ലൊരു വിശേഷം ഉണ്ടാകട്ടെ!"

അതും പറഞ്ഞു അയാൾ മല്ലിയെ നോക്കി ചിരിച്ചു. താൻ ഗർഭിണി ആകുന്ന കാര്യം ആണ് ഡോക്ടർ പറഞ്ഞത് എന്ന് മനസ്സിലാക്കിയ മല്ലിക്ക് നാണം തോന്നി.

അവർ തിരിച്ചു വീട്ടിലേക്ക് വന്നു. വന്ന ഉടനെ മല്ലി വേഗം കുളിച്ചു അടുക്കളയിലേക്ക് പോയി ചായയുമായി മുറിയിലേക്ക് വന്നു. ആ സമയം ഡോക്ടർ ബാത്‌റൂമിൽ ആയിരുന്നു ഉള്ളത്. അല്ലിമോൾ അവിടെ കട്ടിലിൽ ഇരുന്നു കൊണ്ട് കളിക്കുന്നു.. കല്ലുമോൾ അവിടെ കിടക്കുന്നു.

മല്ലി ചായ അവിടെ മേശയിൽ വെച്ച് തന്റെ മക്കളെ നോക്കി. അതിൽ നിന്നും കല്ലുമോളെ അവൾ വാരിയെടുത്തു തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു. കല്ലുമോളുടെ കുഞ്ഞു കൈകൾ അവളുടെ നിറഞ്ഞ മാറിടത്തിൽ അമർന്നു. അതാണല്ലോ അവളുടെ ആദ്യ ജീവൻ രക്ഷാമരുന്ന് അവളുടെ ജീവാമൃതം.

മല്ലിയുടെ മനമുരുകി. അവളുടെ അമ്മ മനം തേങ്ങി. നിന്നെയാണല്ലോ എന്റെ പൊന്നുമോളെ ഞാൻ ഉപേക്ഷിച്ചു പോയത്. എന്റെ മോൾ ഈ പാപിയായ അമ്മയോട് ക്ഷമിക്ക്. അവളുടെ അമ്മ മനസ്സ് കല്ലുമോളോട് തേങ്ങിക്കൊണ്ട് പറഞ്ഞു . . അവൾ കല്ലുമോളെയും കൊണ്ട് അവിടെയുള്ള ചെറിയ കട്ടിലിൽ ഇരുന്നു. പിന്നെ അവളുടെ ബ്ലൗസിന്റെ രണ്ടു മൂന്ന് ഹുക്കുകൾ

💬 Comments

View all comments