Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
ഞാൻ കാരണമാ നീ ഒരുപാട് വേദനിച്ചത്. അതിനൊക്കെ പകരമായി
ഇനിയുള്ള കാലം മുഴുവൻ നിന്നേയും നമ്മുടെ മക്കളേയും സ്നേഹിച്ചു ഞാൻ അതിനുള്ള പ്രായശ്ചിതം ചെയ്തോളാം."
അങ്ങനെ പറഞ്ഞു കൊണ്ട്
ഡോക്ടർ ആ കസേരയിൽ ഇരുന്ന് തന്നെ മല്ലിയുടെ നെറുകയിലൂടെ തഴുകി അവളെ ആശ്വസിപ്പിച്ചു. അവൾ ആ സമയം ഡോക്ടറുടെ കാലിൽ മുഖം ചേർത്തുവെച്ച് വിതുമ്പി.
പിന്നേയും നാല് മാസങ്ങൾ കടന്നുപോയി. ഡോക്ടർ ഇപ്പോൾ നല്ല ആരോഗ്യവനായി. അതെല്ലാം മല്ലിയുടെ ആത്മാർത്ഥമായ പ്രാർത്ഥനകൊണ്ടും സ്നേഹത്തോടെയുള്ള പരിചരണം കൊണ്ടുമാണ് വേഗം തന്നെ അത് സാധിച്ചത് . മുൻപുതന്നെ ശ്രീജ വിദേശത്തുള്ള തന്റെ മകളുടെ അടുത്തേക്ക് പോയിരുന്നു. എങ്കിലും അത്യാവശ്യം സഹായത്തിനു വേണ്ടി അമ്പിളി എന്നൊരു സ്ത്രീയെ ശ്രീജ ഏർപ്പാട് ചെയ്തിരുന്നു. .
ഇപ്പോളും ആ വീട്ടിൽ.
ഡോക്ടറും മക്കളും ആ മുറിയിലെ വലിയൊരു ക്വീൻ സൈസ് ബെഡിലായിരുന്നു ഉറങ്ങിയിരുന്നത്. എന്നാൽ മല്ലി അതേ മുറിയിലുള്ള മറ്റൊരു ചെറിയ കട്ടിലിൽ അവരെയും നോക്കിക്കൊണ്ട് കിടക്കും
"ശ്രീജയാണ് മല്ലിയെ ഡോക്ടറുടെ റൂമിൽ കിടക്കാൻ നിർബന്ധിച്ചത്. അവളോട് കട്ടിലിൽ കിടക്കാൻ എത്ര പറഞ്ഞിട്ടും അവൾ അതിനു മാത്രം കൂട്ടാക്കിയില്ല. തറയിൽ പായ വിരിച്ചു അവൾ കിടക്കുന്നത് കണ്ട് ഡോക്ടർ ആണ് ആ ചെറിയ കട്ടിലിൽ അവിടെ ഇടാൻ പറഞ്ഞത്."
അങ്ങനെ അന്ന് ഒരു ദിവസം.
ഡോക്ടർ അവസാനവട്ട ചെക്കപ്പിനായി ഹോസ്പിറ്റലിൽ പോയതായിരുന്നു. അവിടെ വെച്ച്.
"ഡോക്ടർ സാർ. എന്നേക്കാൾ സീനിയർ ആയ സാറിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു തരേണ്ടതില്ലല്ലോ. സാറിന്റെ അമിത ടെൻഷൻ ഒന്നുകൊണ്ടു മാത്രമാണ് അന്ന് അങ്ങനെ സംഭവിച്ചത്. എന്നാൽ ഇപ്പോൾ സാർ
💬 Comments
View all comments