0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 507.9K

അന്വേഷിക്കാൻ ഒന്നും ഉള്ള മനസ്സ് ആയിരുന്നില്ല എനിക്ക് അന്ന്. എന്റെ മനസ്സിൽ മുഴുവൻ നിന്റെ മുഖമായിരുന്നു. നിന്റെ ശാപ വാക്കുകൾ ആയിരുന്നു. അതിൽ ഞാൻ തളർന്നു പോയി. അതുകൊണ്ട് കൂടെയാ ഞാൻ ആ കുറ്റം സ്വയം ഏറ്റെടുത്തത്. അങ്ങനെ എങ്കിലും നിന്നോട് ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻ സ്വയം ചോദിച്ചു വാങ്ങുകയായിരുന്നു "

ഡോക്ടർ പറയുന്നത് കേട്ട് മല്ലിക്ക് സഹിക്കാൻ ആയില്ല. ആ വാക്കുകൾ അവളുടെ നെഞ്ചിൽ തറച്ചു. അവൾ ഡോക്ടറുടെ കാൽക്കൽ ഇരുന്ന് ഡോക്ടറുടെ കാല് പിടിച്ചുകൊണ്ട് പറഞ്ഞു.

"സാർ.... മതി. സാർ ഇനി ഒന്നും പറയല്ലേ.. എനിക്ക് ഇനി ഒന്നും കേൾക്കാൻ ഉള്ള ശക്തി ഇല്ല.. . ഞാൻ കാരണമാ സാറിന് ഇതൊക്കെ സംഭവിച്ചത്. ഞാൻ കാരണമാ സാർ ജയിലിൽ പോയത്. പക്ഷെ അന്ന് എന്റെ മാനസീകാവസ്ഥയും അങ്ങനെ ആയിരുന്നു. എന്റെ മോളെ കുറച്ചു ഓർത്തെങ്കിലും സാർ എന്നോട് ക്ഷമിക്. " അതും പറഞ്ഞു മല്ലി തേങ്ങി.

"നീ ഒരു തെറ്റും ചെയ്തിട്ടില്ല മല്ലി. എല്ലാത്തിനും കുറ്റക്കാരൻ ഞാൻ മാത്രമാ ഞാൻ മാത്രം.. എല്ലാം എന്റെ തെറ്റാ .. "

"അതൊന്നും അല്ല. സാറല്ല . ഞാനാ തെറ്റുകാരി.. ഞാൻ കാരണമാ സാറിന് ഇപ്പോൾ ഇങ്ങനെ സംഭവിച്ചത് . ഞാൻ കാരണമാ സാർ, സാറിന്റെ ജീവൻ പോലും നോക്കാതെ എന്റെ അല്ലി മോൾക്ക് വേണ്ടി സാറിന്റെ കരൾ പോലും മുറിച്ചു നൽകിയത്. എല്ലാം ഞാൻ കാരണമാ."

"അവളും എന്റെ മോളല്ലേ മല്ലി. അപ്പോൾ ഞാൻ എന്റെ മോൾക്ക് വേണ്ടി അത്രയെങ്കിലും ചെയ്യേണ്ടേ മല്ലി.

💬 Comments

View all comments