Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
പുതിയ ജീവിതം. നിയാണ് വീണ്ടും എന്നെ പുതിയൊരു മനുഷ്യൻ ആക്കാൻ സഹായിച്ചത്. അന്ന് നിന്നെ ഞാൻ അത്രയേറെ വേദനിപ്പിച്ചു.
പക്ഷെ അത് ഒരിക്കലും നിന്നോടുള്ള ദേഷ്യം കൊണ്ടോ ഞാൻ വേണം എന്ന് കരുതിയോ ചെയ്തത് അല്ല. അന്ന് ഞാൻ അത്രയേറെ വേദനിച്ച സമയം ആയിരുന്നു. കൂടെ ഉള്ളിലുള്ള മദ്യം എന്ന ചെകുത്താനും. അതാണ് ഞാൻ അന്ന് അങ്ങനെയൊക്കെ നിന്നോട് പെരുമാറാൻ കാരണം. പക്ഷെ അതൊന്നും ഞാൻ നിന്നോട് കാണിച്ച ക്രൂരതയ്ക്കുള്ള ന്യായീകരണം ആകുന്നില്ല.
അന്ന് ഞാൻ നിന്നോട് കാണിച്ച ക്രൂരത അത് നീ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ പിന്നെ ഇന്ന് ഈ കാണുന്ന ഡോക്ടർ സോമശേഖരൻ ഉണ്ടാകുമായിരുന്നില്ല. അന്ന് തന്നെ ഞാൻ തീർന്നേനെ. നീയാണ് എന്നെ രക്ഷിച്ചത്.
എന്റെ മുന്നിൽ രക്ഷിക്കണേ എന്ന് അപേക്ഷയുമായി വന്ന നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. എന്നിട്ടും അതൊന്നും നീ ആരോടും ഒന്നും പറഞ്ഞില്ല. എല്ലാം നീ സഹിച്ചു. ഞാൻ ആരോടും ഇതുവരെ മനസ്സ് കൊണ്ടു പോലും ചെയ്യാത്ത തെറ്റ് നിന്നോട് ഞാൻ ചെയ്തു. എന്നിട്ടും നീ എന്നോട് കരുണ കാണിച്ചു. ഞാൻ നിന്നോട് കാണിക്കാത്ത കരുണ നീ എന്നോട് കാണിച്ചു.
ഞാൻ നിന്നോട് ചെയ്ത പാപത്തിന്റെ പ്രായശ്ചിതം ആയിരുന്നു മല്ലി എന്റെ ജയിലിൽ വാസം. അല്ലാതെ ഞാൻ ഒരിക്കലും നിന്റെ ഭർത്താവിനെ... " അത്രത്തോളം പറഞ്ഞിട്ട് ഒരു നിമിഷം നിർത്തിയ ഡോക്ടർ വീണ്ടും പറഞ്ഞു
"നിന്റെ ഭർത്താവിന്റെ കാര്യത്തിൽ മാത്രം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മല്ലി. എനിക്ക് തെറ്റ് പറ്റിയിട്ടില്ല.
എന്നിട്ടും അത് എങ്ങനെ സംഭവിച്ചു എനിക്ക് അറിയില്ല. അത്
💬 Comments
View all comments