Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
പോയിക്കോട്ടെ അച്ഛാ ശ്രീജാമ്മയുടെ കൂടെ.. ഞാനും വേഗം വരാം. " അല്ലി മോള് ചോദിച്ചു. ആ ചോദ്യം എല്ലാവരേയും ചിരിപ്പിച്ചു.
"ഉം. പോയിക്കോ. അച്ഛന്റെ മോള് വേഗം വരണേ.." ഡോക്ടർ പറഞ്ഞു.
"വരാം അച്ഛാ.." അല്ലി മോള് പറഞ്ഞു.
"ശരി സാറേ ഞങ്ങൾ വേഗം വരാം." എന്ന് പറഞ്ഞു ശ്രീജ അല്ലിയുടെ കൈ പിടിച്ചു തിരിഞ്ഞു നടന്നു. അപ്പോൾ ഡോക്ടർ അല്ലിമോളെ വിളിച്ചു.
" മോളെ. അച്ഛന്റെ മോള് ഒന്ന് ഇങ്ങ് വന്നേ. "
അല്ലി മോള് വേഗം ഡോക്ടറുടെ അടുത്തേക്ക് പോയി. എന്നിട്ട് ചോദിച്ചു.
"എന്താ അച്ഛാ. "
"അത്! അച്ഛന്റെ മോള് അച്ഛന് ഒരു ഉമ്മ തന്നിട്ട് ശ്രീജാമ്മയുടെ കൂടെ പോയിക്കോ."
അത് കേട്ട് അല്ലി മല്ലിയെ നോക്കി. മല്ലി അവളെ നോക്കി ചിരിച്ചു. അല്ലിമോള് ഉടനെ ഡോക്ടറുടെ ഇരു കവിളിലും ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
" അച്ഛാ ഞാൻ വേഗം വരാമേ "
അതും പറഞ്ഞു ആ കൊച്ചു മിടുക്കി ശ്രീജയുടെ കൈയും പിടിച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി. ഡോക്ടറുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണീർകണങ്ങൾ പൊടിഞ്ഞു. അതിനു ശേഷം ഡോക്ടർ പറഞ്ഞു.
"മല്ലി. ഇതിനെല്ലാം ഞാൻ എങ്ങനെയാ നിന്നോട് നന്ദി പറയേണ്ടത്. എന്ത് തന്നാലാ നിന്നോടുള്ള കടവും കടപ്പാടും വീട്ടാൻ കഴിയുകയെന്ന് എനിക്കറിയില്ല മല്ലി. " ഡോക്ടർ പറഞ്ഞു
"സാർ. അങ്ങനെ ഒന്നും പറയല്ലേ സാറേ. ഞാൻ അതിനു മാത്രം ഒന്നും ചെയ്തിട്ടില്ല.. " മല്ലി പറഞ്ഞു.
'"അങ്ങനെ അല്ല മല്ലി. നീ എന്നോട് കാണിച്ച നന്മയാണ് എന്റെ ഈ
💬 Comments
View all comments