0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 509.4K

പോലും മല്ലി ഓർത്തു. അത് ഓർത്തപ്പോൾ തന്നെ മല്ലിയിൽ കുളിര് കയറി..

അങ്ങനെ കുറച്ചു സമയം മല്ലിയെ നോക്കി കിടന്ന ഡോക്ടർ. മെല്ലെ എഴുന്നേറ്റ് ഹാളിലെ സോഫയിൽ പോയി ഇരുന്നു. അത് കണ്ടു മല്ലിക്ക് എന്തോ പോലെ ആയി. അവൾ എഴുന്നേറ്റു ഹാളിലേക്ക് നടന്നു. അവിടെ എന്തോ ചിന്തയിൽ മുഴുകിയിരിക്കുന്ന . ഡോക്ടറുടെ അടുത്തേക്ക് പോയിട്ട് അവൾ മെല്ലെ ചോദിച്ചു.

"എന്താ ഏട്ടാ.. എന്ത് പറ്റി.?'

മല്ലി ഇപ്പോൾ ഡോക്ടറെ 'ഏട്ടാ '

എന്നാ വിളിക്കുന്നത്. അതും ശ്രീജതന്നെയാണ് അവളെക്കൊണ്ട് അങ്ങനെ വിളിപ്പിച്ചു ശീലിപ്പിച്ചത്. അവൾക്ക് ആദ്യമൊക്കെ അങ്ങനെ വിളിക്കാൻ വലിയ മടി ആയിരുന്നു. വിളിച്ചു വിളിച്ചു ഇപ്പോൾ ഏട്ടാ എന്ന് വിളിക്കുന്നത് അവൾക്ക് ശീലമായി.

ഡോക്ടർ അവളെ ഒന്ന് നോക്കി. അതിനു ശേഷം അവളുടെ കൈ പിടിച്ചു അവിടെ തന്റെ അടുത്ത് ഇരുത്തി. എന്നിട്ട് ചോദിച്ചു.

"മല്ലി. നിനക്ക് ഇപ്പോഴും എന്നോട് എന്തെങ്കിലും ദേഷ്യം ബാക്കിയുണ്ടോ ..?"

ആ ചോദ്യം കേട്ട് മല്ലി ഒന്ന് ഞെട്ടി. എങ്കിലും മല്ലി തിരിച്ചു ചോദിച്ചു.

"എന്താ ഏട്ടന് ഇപ്പോൾ ഇങ്ങനെ ഒരു സംശയം. ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞോ?. "

"അതില്ല. പക്ഷെ "

"എന്താ ഒരു പക്ഷെ. ഏട്ടന് അങ്ങനെ തോന്നാൻ എന്താ കാരണം..?"

"അത് ...... അത് നീ എന്താ എന്റെ കൂടെ ആ കട്ടിലിൽ കിടക്കാത്തത്?"

ആ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല. പക്ഷെ അവൾ ഇത്തവണ ഞെട്ടിയില്ല. പകരം അവളുടെ മുഖത്തു നാണം വിരിഞ്ഞു.

"പറ.! നിനക്ക് എന്നെ നിന്റെ മക്കളുടെ അച്ഛനായി നിന്റെ

💬 Comments

View all comments