Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
ഭർത്താവായി കാണാൻ ഇപ്പോഴും പൂർണ്ണമായും കഴിയുന്നില്ലേ..? അതാണോ നീ എന്റെ അടുത്ത് കിടക്കാത്തത്.?"
അല്ല. എന്ന് അവൾ നാണത്താൽ തലയാട്ടികൊണ്ട് പറഞ്ഞു.
"മല്ലി. എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാ. ആ ഇഷ്ട്ടം നിന്നോട് എങ്ങനെയാ പ്രകടിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. നീ ഒന്ന് എന്റെ അടുത്തുവന്ന് ഇരുന്നെങ്കിൽ എന്നെ ഒന്ന് കെട്ടിപ്പിടിച്ചെങ്കിൽ ഒരു ഉമ്മ തന്നെങ്കിൽ എന്നൊക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ അതൊന്നും ഞാൻ നിന്നെ അറിയിച്ചില്ല. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ലല്ലോ.
അതൊക്കെ ആരും കൊതിക്കുന്ന നിന്റെ ഈ സൗന്ദര്യം കണ്ടോ.. നിന്റെ ശരീരം മോഹിച്ചോ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് നീ കരുതുമോ എന്നുപോലും ഞാൻ ഭയന്നു. അതുകൊണ്ട് ഞാൻ ഇതുവരെ ഒന്നും നിന്നോട് പറയാതിരുന്നത് . " അങ്ങനെ പറഞ്ഞ ശേഷം ഡോക്ടർ ഒരുനിമിഷം നിർത്തി.
ഡോക്ടർ പറയുന്നത് കേട്ട് മല്ലിക്ക് സന്തോഷവും സങ്കടവും അതുപോലെ നാണവും തോന്നി. ഡോക്ടർ വീണ്ടും തുടർന്നു.
" പറ! മല്ലി നിനക്ക് ശരിക്കും എന്നോട് ഇഷ്ടമുണ്ടോ..? നിനക്ക് എന്റെ കൂടെ ജീവിക്കാൻ ഇഷ്ടമാണോ..? "
നാണത്താൽ മുങ്ങിയ മനസ്സോടേയും മുഖത്തോടെയും മല്ലി കുറച്ചുകൂടെ ഡോക്ടറോട് ചേർന്നിരുന്നുകൊണ്ട് മെല്ലെ പറഞ്ഞു.
"ആമാ. എനക്ക് ഇഷ്ട്ടമാ. "
അതുകേട്ട ഡോക്ടറുടെ മുഖം സന്തോഷം കൊണ്ടു തെളിഞ്ഞു. ഡോക്ടർ വിശ്വസിക്കാനാവാതെ അവളോട് ചോദിച്ചു. അതും തമിഴിൽ.
"ശരിക്കും. നിനക്ക് എന്ന പിടിക്കുമാ?"
" പിടിക്കും, റൊമ്പ പിടിക്കും. "
"ങേ. സത്യം. " വിശ്വസിക്കാൻ ആവാതെ ഡോക്ടർ വീണ്ടും മല്ലിയോട് ചോദിച്ചു.
"സത്യം. "
"എന്നാ അതൊന്ന് നല്ല പച്ച
💬 Comments
View all comments