Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
മലയാളത്തിൽ പറഞ്ഞെ. എന്നെ നിനക്ക് ഇഷ്ടമാണെന്ന്. ഞാനൊന്ന് കേൾക്കെട്ടെ "
മല്ലി നാണത്താൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇഷ്ട്ടമാ... എനിക്ക് എന്റെ ഈ ഏട്ടനെ ഒത്തിരി ഇഷ്ടമാ .."
" ഒത്തിരിയെന്ന് പറഞ്ഞാൽ എത്ര...? "
"അത്...." എന്ന് പറഞ്ഞശേഷം
ഒരുനിമിഷം അവൾ നിർത്തി അതിനുശേഷം. അവൾ തന്റെ കൈ നിവർത്തി പിടിച്ച ശേഷം അത് തന്റെ ഇടനെഞ്ചിൽ വെച്ചുകൊണ്ട് പറഞ്ഞു.
"ഇത്ര. എന്റെ ഹൃദയത്തിന്റെ അത്ര. "
"അത്ര ചെറുതോ..?" ഡോക്ടർ പെട്ടന്ന് ചോദിച്ചു.
"എന്റെ ഏട്ടാ.. ഡോക്ടർ ആയ ഏട്ടൻ തന്നെ ഇങ്ങനെ പറഞ്ഞാലോ..? ഒരാൾ മരിക്കണം എങ്കിൽ ഹൃദയം മരിക്കണം. . എന്റെ ജീവനാണ് എന്റെ ഏട്ടൻ. എന്റെ ഹൃദയം നിറയെ ഏട്ടനോടുള്ള സ്നേഹമാണ് . ആ സ്നേഹമാകുന്ന ഹൃദയം ഇല്ലാതായാൽ പിന്നെ ഞാനില്ല. നീങ്ക താനേ എൻ ഉയിർ. നിങ്ക താനേ എൻ ഹൃദയം."
മല്ലി പറയുന്നത് സന്തോഷത്തോടെ ഡോക്ടർ കേട്ടിരുന്നുപോയി. അതിന് ശേഷം വിറക്കുന്ന ചുണ്ടുകളോടെ ഡോക്ടർ ചോദിച്ചു.
" മല്ലി. ഞാൻ ... ഞാൻ നിന്നെ ഒന്ന് കെട്ടിപിടിച്ചോട്ടെ. ഒന്ന് ഉമ്മ വെച്ചോട്ടെ
.? "
"ഉം. നീങ്ക എന്ന വേണലും പണ്ണിക്കോങ്കെ ." അങ്ങനെ പറഞ്ഞ ശേഷം മല്ലി നാണത്താൽ മുഖംപൊത്തി ചിരിച്ചു.
ഡോക്ടർക്ക് ഒരു നിമിഷം എന്തോ പോലെ തോന്നി. മല്ലി പണ്ണിക്കോങ്കെ എന്ന് പറഞ്ഞത് ഡോക്ടറുടെ ഓർമ്മകൾ പിന്നോട്ട് പോയി. ഡോക്ടർ മെല്ലെ സങ്കടത്തോടെ പറഞ്ഞു.
"മല്ലി.. അന്ന് നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചല്ലേ..എന്നോട് നീ ക്ഷമിക്ക്."
ഡോക്ടർ പറഞ്ഞത് കേട്ട് മല്ലി തന്റെ കൈകൊണ്ട്
💬 Comments
View all comments