Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
ഡോക്ടറുടെ വായ പൊത്തി. എന്നിട്ട് പറഞ്ഞു
"എന്തിനാ ഏട്ടാ. ഇപ്പോൾ അതൊക്കെ ഓർക്കുന്നത് . എന്നേക്കാൾ ഏട്ടൻ ഒരുപാട് വേദനിച്ചെന്ന് എനിക്കറിയാം . ഇനി അതൊന്നും ഓർക്കേണ്ട. ഇപ്പോൾ ഞാൻ എന്റെ ഏട്ടന് എന്നെ തരുന്നത് പൂർണ്ണ സന്തോഷത്തോടെ ഒരുപാട് സ്നേഹത്തോടെയാണ് . ഏട്ടന് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം. ഏട്ടൻ എന്ത് ചെയ്താലും എനിക്ക് സന്തോഷമാണ്."
മല്ലിയുടെ വാക്കുകൾ കേട്ട്
ഡോക്ടർ അതീവ സന്തോഷത്തോടെ മെല്ലെ മല്ലിയെ കെട്ടിപിടിച്ചു. . പിന്നെ അവളുടെ നെറുകയിലും കണ്ണിലും കവിളിലും ഉമ്മ വെച്ചു. മല്ലിയുടെ കവിളുകൾ നാണത്താൽ ചുവന്നു. ഡോക്ടർ അവളുടെ കണ്ണുകളിലേക്ക് നോക്കി.
അടുത്ത മുറിയിൽ നിന്നും വരുന്ന ബെഡ് ലാമ്പിന്റെയും ജാലകത്തിലൂടെ വരുന്ന നിലാവിന്റെയും നേരിയ വെളിച്ചം മാത്രമേ ആ മുറിയിൽ ഉള്ളൂ. എങ്കിലും ആ നേരിയ വെട്ടത്തിൽ തിളങ്ങുന്ന മല്ലിയുടെ മുഖം അതിൽ നാണം മിന്നിമറയുന്ന അവളുടെ കണ്ണുകൾ ഡോക്ടർ നോക്കികണ്ടു.
എന്നാൽ ഡോക്ടറുടെ ആ നോട്ടം നേരിടാനാവാതെ നാണത്താൽ മല്ലിയുടെ കണ്ണുകൾ ചിമ്മിപ്പോയി ..
ഡോക്ടറുടെ ചുണ്ടുകൾ മല്ലിയുടെ ചുണ്ടിൻമേൽ ചുംബിച്ചു.
എന്നാൽ ആ സമയം ഡോക്ടറുടെ മുറിയിൽ നിന്നും കല്ലുമോളുടെ കരച്ചിൽ ഉയർന്നു. അതുകേട്ട് മല്ലിയും ഡോക്ടറും ഞെട്ടി. മല്ലി നാണത്താൽ മുങ്ങിയ ചിരിയോടെ എഴുന്നേറ്റ് അകത്തേക്ക് ഓടി.
ഡോക്ടറുടെ മുഖത്ത് ഒരുനിമിഷം നിരാശയും അതോടൊപ്പം സന്തോഷവും ഉണ്ടായി. ഡോക്ടർ മെല്ലെ എഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് നടന്നു. ആ സമയം ഡോക്ടറുടെ കട്ടിലിൽ കിടന്നുറങ്ങുന്ന കല്ലുമോളെ മല്ലി മെല്ലെ തലോടികൊണ്ട് ഉറക്കാൻ ശ്രമിക്കുകയായിരുന്നു. അവൾ എന്തോ താരാട്ട് പാടുന്നുണ്ടായിരുന്നു.
ഡോക്ടർ വരുന്നത് കണ്ടു
💬 Comments
View all comments