0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 515.7K

കാത്തോളണേ ദേവി. ഏട്ടനും മക്കൾക്കും ഒരു ദോഷവും ഒരു അസുഖവും വരുത്തരുതേ ദേവി . ഇനിയും ഒരു കുഞ്ഞുകൂടെ വേണം എന്ന് എന്റെ ഏട്ടന് ആഗ്രഹം ഉണ്ടെങ്കിൽ ആ ആഗ്രഹം എത്രയും പെട്ടന്ന് സാധിച്ചു തരണേ എന്റെ ദേവി..' അങ്ങനെ പ്രാർത്ഥിക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു തരിയോളം നാണവും ഉണ്ടായിരുന്നു.

ആ സമയം ഡോക്ടറും പ്രാർത്ഥിച്ചു.

'എന്റെ ദേവി.. എന്റെ പെണ്ണിന് ഇനിയൊരിക്കലും വേദനിക്കാൻ ഇടയാക്കരുതേ.. എന്റെ പെണ്ണിനേയും എന്റെ മക്കളേയും കാത്തു കൊള്ളണമേ.. അവരുടെ എന്ത് സാധിച്ചു കൊടുക്കാൻ കനിവുണ്ടാകണേ.. ഇനി ഒരിക്കലും എന്റെ പെണ്ണിനേയും മക്കളേയും എന്നിൽ നിന്ന് പിരിക്കരുതേ.. '

അമ്പലത്തിൽ നിന്ന് ഇറങ്ങിയ ശേഷം ചെറിയൊരു ചായകുടി സൽക്കാരവും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു.

ഡോക്ടറും കുടുംബവും വീട്ടിൽ തിരിച്ചെത്തി. ഡോക്ടർ മുറിയിൽ കയറിയ ഉടനെ മല്ലിയും ഒപ്പം കയറി ഡോക്ടറെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.

"ഞാൻ എത്ര സമയം ആയെന്നോ എന്റെ ഏട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. ആ അമ്പലത്തിൽവെച്ച് തന്നെ എന്റെ ഏട്ടനെ കെട്ടിപ്പിടിക്കാൻ ഞാൻ ആഗ്രഹിച്ചതാ . എല്ലാവരും കാണും എന്നത് കൊണ്ടാ ഞാൻ അവിടെ വെച്ച് അങ്ങനെ ചെയ്യാതിരുന്നത്. "

അങ്ങനെ പറഞ്ഞ ശേഷം അവൾ വീണ്ടും ഡോക്ടറുടെ മുഖത്തു നിറയെ ഉമ്മ വെച്ചു.

"രാത്രിയാവട്ടെ. ഏട്ടൻ ഇന്നലെ ആഗ്രഹിച്ചതും അതിനേക്കാളും ഇന്ന് രാത്രിയിൽ തരാം ."

അങ്ങനെ പറഞ്ഞു കഴിഞ്ഞ് പിറകിലേക്ക് തിരിഞ്ഞു നോക്കി. മക്കൾ കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഡോക്ടറുടെ ചുണ്ടുകൾ നുണഞ്ഞു. പിന്നെയവൾ അടുക്കളയിലേക്ക് ഓടി.

അന്ന് മല്ലി മക്കളെ

💬 Comments

View all comments