Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അർത്ഥത്തിലും നീ എന്റെ ആവണം..എന്റെ ഭാര്യയാവണം
അതിന് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടണം. മല്ലി ഇന്ന് നമ്മുടെ വിവാഹം ആണ്. നിനക്ക് സമ്മതമല്ലേ ഞാൻ നിന്നെ വിവാഹം കഴിക്കുന്നത്.. "
അതിന്റെ ഉത്തരം നാവിനാൽ പറയാതെ മല്ലി തന്റെ ചുണ്ടിനാൽ ഡോക്ടറുടെ ചുണ്ടിൽ ചുംബിച്ചു.
ഡോക്ടർ കാറിൽ നിന്നും മറ്റൊരു കവർ എടുത്തു മല്ലിക്ക് നേരെ നീട്ടി. മല്ലി അത് തുറന്നു നോക്കി. അതിൽ താലി മാലയും മോതിരവും കുറച്ചു സ്വർണ്ണ വളകളും ആയിരുന്നു.
അത് കണ്ടു മല്ലി സന്തോഷത്തോടെ ഡോക്ടറെ നോക്കി. അപ്പോൾ ഡോക്ടർ ചിരിയോടെ പറഞ്ഞു.
"ഇതിനാണ് ഞാൻ നേരത്തെ പോയത്. എന്റെ പെണ്ണിന് വേണ്ടി. നമ്മുടെ മക്കൾക്ക് ഉള്ളതും വാങ്ങിയിട്ടുണ്ട്."
പിന്നെ കാര്യങ്ങൾ വേഗം നടന്നു. ഡോക്ടറും മല്ലിയും മക്കളും അമ്പലത്തിലേക്ക് നടന്നു.
അവിടെ വെച്ച് അമ്പലത്തിലെ ദേവിയേയും തന്റെ മക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും മുന്നിൽ വെച്ച് ഡോക്ടർ മല്ലിയെ താലി കെട്ടി. അവളുടെ നെറുകയിൽ മംഗല്ല്യ സിന്ദൂരം ചാർത്തി. മല്ലിയെ സ്വന്തമാക്കി.
അതുവരെ വെറുമൊരു 'മല്ലി' മാത്രമായിരുന്നവൾ, ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ സ്വന്തം 'മല്ലിക സോമശേഖരൻ' ആയി മാറി.
ആ സമയം മല്ലി മനമുരുകിയ പ്രാർത്ഥനയിൽ ആയിരുന്നു. ' ഇനി ഒരിക്കലും തന്റെ കഴുത്തിൽ നിന്ന് ഈ താലി അറുത്തു മാറ്റാൻ ഇടയാവരുതേ. തന്റെ മംഗല്ല്യ സിന്ദൂരം മാഞ്ഞു പോകാതെ കാത്തോളണേ ദേവി ' എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.
ചടങ്ങ് കഴിഞ്ഞ ഉടനെ മല്ലി ഡോക്ടറുടെ കാലിൽ തൊട്ട് തുഴുത ശേഷം അവൾ വീണ്ടും പ്രാർത്ഥിച്ചു.
'എന്റെ ഏട്ടനെ
💬 Comments
View all comments