0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 514.5K

ആ കണ്ണുകൾ വെറുതെ ഇങ്ങനെ നിറച്ചുവെക്കണോ "

ഡോക്ടർ പറഞ്ഞത് കേട്ട് അല്ലിമോള് വായ പൊത്തി ചിരിച്ചു. അത് കണ്ടു മല്ലിക്ക് നാണം തോന്നി. അവൾ ഡോക്ടറുടെ കൈയിൽ വേദനിപ്പിക്കാതെ മെല്ലെ പിച്ചി.

ഡോക്ടർ ചിരിയോടെ വീണ്ടും പറഞ്ഞു.

"ആ പൂവ് നിന്റെയും മക്കളുടേയും മുടിയിൽ ചൂടാൻ വാങ്ങിയതാ. അത് ഇങ്ങ് താ ഞാൻ തന്നെ ചൂടിത്തരാം. "

എന്ന് പറഞ്ഞു ഡോക്ടർ തന്നെ അതിൽ നിന്നും കുറേ പൂവെടുത്തു മല്ലിയുടെ പിറകിലേക്ക് പോയി അവളുടെ

മുടിയിൽ ചൂടിക്കൊടുത്തു. ബാക്കി എടുത്തു തന്റെ രണ്ടു മക്കൾക്കും ചൂടികൊടുത്ത ശേഷം പറഞ്ഞു

"വാ പോകാം."

എന്തിനാണെന്നോ.. എവിടേക്കാണെന്നോ ചോദിക്കാതെ മല്ലി വേഗം കാറിന്റെ മുന്നിലുള്ള ഇടത് വശത്തെ സീറ്റിൽ കയറി ഇരുന്നു. മക്കൾ രണ്ടാളും പിന്നിലും കയറി.

പിന്നെ ആ കാർ പോയി നിന്നത് ഒരു അമ്പല നടയിൽ ആണ്.

അവിടെ അവരേയും കാത്ത് കുറച്ചു പേര് നിൽക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ ഏറ്റവും അടുത്ത കുറച്ചു സുഹൃത്തുക്കൾ.

കാർ നിർത്തിയ ഉടനെ അല്ലിമോൾ കല്ലുമോളേയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.

കാറിൽ നിന്ന് ഇറങ്ങാതെ മല്ലി ഡോക്ടറെ നോക്കി.

"മല്ലി. നിന്റെ സമ്മതം ചോദിക്കാതെ ഞാൻ ഒരു കാര്യം തീരുമാനിച്ചു. നിനക്ക് എന്നെ ഇഷ്ടമാണെന്നും എന്റെ കൂടെ ജീവിക്കാൻ സമ്മതമാണെന്നും നീ ഇന്നലെ രാത്രി പറഞ്ഞതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.. "

ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത് എന്ന് മല്ലിക്ക് ഏകദേശം മനസ്സിലായി. ഡോക്ടർ തുടർന്നു.

"മല്ലി എനിക്ക് നീ എന്റെ മക്കളുടെ അമ്മയായി മാത്രം പോരാ.. എല്ലാ

💬 Comments

View all comments