Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
പൂമുഖത്തുതന്നെ അവൾ മക്കളേയും കൊണ്ട് കാത്തു നിന്നു. സമയം വളരെ മെല്ലെ ഇഴഞ്ഞു നീങ്ങുന്നത് പോലെ അവൾക്ക് തോന്നി. ഡോക്ടർ തിരിച്ചു വരാൻ വൈകുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങൾ പോലെ അവൾക്ക് തോന്നി.
കുറച്ചു സമയം എടുത്താണ് ഡോക്ടർ തിരിച്ചു വന്നത്. ഡോക്ടറുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോഴാണ് അതുവരെ ആധിയോടെ കാത്തുനിന്ന മല്ലിയുടെ മുഖത്ത് സന്തോഷം വിരിഞ്ഞത്.
കാറിൽ നിന്നും ഇറങ്ങി ഡോക്ടർ ഒരു നിമിഷം മല്ലിയെ നോക്കി സ്വർണ്ണ നിറത്തിൽ നിറത്തിൽ തീർത്ത കസവോടുകൂടിയ
തൂവെള്ള നിറമുള്ള സാരിയും ചുറ്റി നിൽക്കുന്ന മല്ലിയെ കണ്ടപ്പോൾ ഡോക്ടർക്ക് അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അത്രയേറെ സുന്ദരി ആയിട്ടുണ്ട് ആ വേഷത്തിൽ മല്ലി. തന്റെ ഏട്ടൻ തന്നെ ഇങ്ങനെ നോക്കുന്നത് കണ്ടു മല്ലിക്ക് നാണം വന്നു. അവളുടെ കവിളിൽ നാണത്തിന്റെ നുണക്കുഴികൾ വിരിഞ്ഞു.
അവളുടെ അടുത്ത് എത്തിയ ഡോക്ടർ ഒരു കൊച്ചു കവർ എടുത്തു അവളുടെ കൈയിൽ കൊടുത്തു.
"എന്താ ഇത്...?" അവൾ അതിശയത്തോടെ ചോദിച്ചു.
"തുറന്നു നോക്ക്. നിന്റെ കൈയിൽ അല്ലേ അതുള്ളത്. " ഡോക്ടർ പറഞ്ഞു.
അവൾ മെല്ലെ ആ കവർ തുറന്നു നോക്കി. അതിൽ നിറയെ മുല്ലപ്പൂവും കനകാംബരവും ആയിരുന്നു. അത് കണ്ടു അവളുടെ കണ്ണ് നിറഞ്ഞു. താൻ ഇപ്പോൾ മനസ്സിൽ ആഗ്രഹിച്ച കാര്യം തന്റെ ഏട്ടൻ കൊണ്ടു വന്നല്ലോ എന്ന് ഓർത്ത് അവൾക്ക് സന്തോഷം തോന്നി.
"നീ എന്തിനാ എന്റെ പെണ്ണേ വെറുതെ നിന്റെ ഉണ്ടകണ്ണുകൾ നിറച്ചു വെക്കുന്നത്. എന്ത് ഭംഗിയാ എന്റെ പെണ്ണിന്റെ കണ്ണുകൾ കാണാൻ. എന്നിട്ട്
💬 Comments
View all comments