Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
പോയി. ഡോക്ടർ വേഗം
കാറിന്റെ വലതു വശത്തെ ഡോർ തുറന്ന്. തന്റെ പിന്നാലെ വന്ന മല്ലിയെ നോക്കി ഒന്ന് ചിരിച്ച ശേഷം വേഗം സീറ്റിലേക്ക് കയറി ഇരുന്നു.
കാർ സ്റ്റാർട്ട് ചെയ്ത ശേഷം കണ്ണാടിയിലൂടെ മല്ലിയെ ഒന്ന് നോക്കി. അപ്പോൾ അവൾ താൻ കുടിച്ചു പാതിയാക്കി വെച്ച ചായ മെല്ലെ കുടിക്കുന്നതാണ് ഡോക്ടർ കണ്ടത്. ഡോക്ടർക്ക് അതിലൊക്കെ വലിയ സന്തോഷം തോന്നി. പിന്നെ കാറും എടുത്തു പുറത്തേക്ക് പോയി.
തന്റെ ഏട്ടൻ തന്നോട് പറയാതെ എവിടെയാ പോയത് എന്ന് അറിയാത്തത്തിൽ അവൾക്ക് സങ്കടം തോന്നിയെങ്കിലും തന്നേയും മക്കളേയും കൊണ്ട് എവിടെയോ ഏട്ടന് പോകാനുണ്ട് എന്ന് അറിഞ്ഞതിൽ അവൾക്ക് സന്തോഷം തോന്നി. എന്നാൽ ' അയ്യോ! ഒന്നും കഴിക്കാതെ ആണല്ലോ ഏട്ടൻ പോയത് ' എന്നോർത്ത് അവൾക്ക് സങ്കടവും വന്നു
മല്ലി വേഗം മക്കളെ വിളിച്ചു എഴുന്നേൽപ്പിച്ചു. അല്ലിയോട് പോയി കുളിക്കാൻ പറഞ്ഞു. കല്ലുമോളെ അവൾ തന്നെ കുളിപ്പിച്ചു.. രണ്ടു പേർക്കും പുതിയ ഡ്രസ്സ് ഇട്ട് കൊടുത്ത് ഒരുക്കി നിർത്തി. അവർക്ക് ചായ കൊടുത്തു.
പിന്നെ മല്ലി വേഗം തന്നെ തന്റെ ഏട്ടൻ പറഞ്ഞ വെള്ളനിറത്തിൽ ഉള്ള കസവുസാരി എടുത്തു ഉടുത്തു. മുടിയിൽ ചൂടാൻ കുറച്ചു മുല്ലപ്പൂവോ മറ്റോ കിട്ടിയെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. തന്റെ സാരിയോട് ചേർന്ന കൊച്ചു പാവാടയും ബ്ലൗസും തന്നെയാണ് മല്ലി മക്കളേയും ഉടുപ്പിച്ചത്.
മക്കൾക്ക് ഭക്ഷണം കൊടുത്തെങ്കിലും അവൾ ഒന്നും കഴിച്ചില്ല. അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. തന്റെ ഏട്ടനും കഴിക്കാതെ അല്ലേ പോയത് അതുകൊണ്ട് തനിക്കും വേണ്ട എന്ന് അവൾ തീരുമാനിച്ചു.
💬 Comments
View all comments