Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. അതുകൊണ്ട് നിന്റെ ഉറക്കം കളയേണ്ട എന്ന് കരുതി. "
അത് കേട്ട് അവൾ ചിരിയോടെ എഴുനേൽക്കാൻ നോക്കി. അപ്പോൾ ഡോക്ടർ പറഞ്ഞു.
"കുറച്ചു സമയം കൂടെ കിടക്ക് മല്ലി. എന്തിനാ ഇപ്പോഴേ എഴുന്നേൽക്കുന്നത്.."
ഡോക്ടർ പറഞ്ഞത് കേട്ട് മല്ലി കുറച്ചു സമയം കൂടെ ഡോക്ടറെ കെട്ടിപിടിച്ചു കിടന്നു. പിന്നെ എഴുന്നേറ്റു കുളിമുറിയിലേക്ക് പോയി കുളിച്ചു ശേഷം വേഷം മാറി അവൾ അടുക്കളയിലേക്ക് പോയി. അപ്പോൾ ഡോക്ടർ തന്റെ മക്കളെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു.
രാവിലെ കഴിക്കാനുള്ളത് എന്തൊക്കെയോ ചെയ്ത ശേഷം മല്ലി ചായയുമായി മുറിയിലേക്ക് വന്നപ്പോൾ ഡോക്ടർ കുളിയൊക്കെ കഴിഞ്ഞു പുറത്ത് എവിടെയോ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
ചായ ഡോക്ടർക്ക് നേരെ നീട്ടികൊണ്ട് മല്ലി ചോദിച്ചു.
"ഏട്ടൻ ഇത്ര നേരത്തെ ഇത് എവിടെയാ പോകുന്നത്.. ഇത്രയും രാവിലെ എവിടെയെങ്കിലും പോകാൻ ഉണ്ടെന്ന് ഏട്ടൻ എന്നോട് പറഞ്ഞില്ലല്ലോ..?"
ഡോക്ടർ ആ ചായ വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു.
"എനിക്ക് ഒരു സ്ഥലം വരെ പോകണം. എവിടെയാണെന്ന് ഞാൻ വന്നിട്ട് പറയാം. പിന്നെ ഒരു കാര്യം. ഞാൻ പോയി വരുമ്പോഴേക്കും നീയും നമ്മുടെ മക്കളും ഒരുങ്ങി നിൽക്കണം . എന്റെ മല്ലികുട്ടി അന്ന് വാങ്ങിയ ആ വെള്ളനിറത്തിൽ ഉള്ള കസവുസാരി ഉടുത്താൽ മതി. "
അതും പറഞ്ഞു പാതി മാത്രം കുടിച്ച ചായ പാത്രം മല്ലിയുടെ കൈയിൽ കൊടുത്ത ശേഷം അവളുടെ കവിളിൽ ഉമ്മ വെച്ചു. പിന്നെ അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം കാറിന്റെ താക്കോലും എടുത്തു പുറത്തേക്ക് നടന്നു.
മല്ലി ഡോക്ടറുടെ പിറകെ തന്നെ പുറത്തേക്ക്
💬 Comments
View all comments