0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 511.9K

ഉറക്കത്തിൽ എന്തോ പറയുന്നത് കേട്ടു. എന്താണ് അവൾ പറയുന്നത് എന്ന് അറിയാൻ അവൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടു'

"അച്ഛാ. ലവ് യൂ അച്ഛാ. ഉമ്മ, ഉമ്മ ഉമ്മ. "

അല്ലി മോൾ പറയുന്നത് കേട്ട് ഡോക്ടറും മല്ലിയും ഒരുപോലെ സന്തോഷിച്ചു. ഉറക്കത്തിൽപ്പോലും കുഞ്ഞുങ്ങളുടെ മനസ്സിൽ ഏട്ടനോടുള്ള സ്നേഹമാണ് നിറഞ്ഞതെന്നറിഞ്ഞപ്പോൾ മല്ലിയുടെ ഹൃദയത്തിൽ സന്തോഷം നിറഞ്ഞു .

തന്റെ ഏട്ടന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നുകൊണ്ട് മല്ലി പതുക്കെ പറഞ്ഞു:"

"ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഏട്ടന്റെ നെഞ്ചിൽ ഇങ്ങനെ തല വെച്ച് ഏട്ടനെ കെട്ടിപിടിച്ചു കിടക്കാൻ.. ഇങ്ങനെ കിടന്നുറങ്ങാൻ. എന്നാൽ ഏട്ടൻ അത് എങ്ങനെ എടുക്കും എന്ന പേടിയും എനിക്കുണ്ടായിരുന്നു."

മല്ലി പറഞ്ഞതിന്റെ മറുപടിയായി

മല്ലിയെ ഡോക്ടർ തന്റെ നെഞ്ചോടു ചേർത്തു കെട്ടിപിടിച്ചു. രണ്ടുപേരും മധുരസ്വപ്‌നങ്ങൾ കണ്ടു താനേ ഉറക്കത്തിലേക്ക് വഴുതിവീണു.

.

പിറ്റേന്ന് രാവിലെ നേരത്തെതന്നെ മല്ലി എഴുന്നേറ്റു. ആദ്യം അവൾ തന്റെ മക്കളെ നോക്കി. അവർ നല്ല ഉറക്കത്തിലാണ് എന്ന് കണ്ടപ്പോൾ അവരുടെ നെറ്റിയിൽ ഉമ്മ വെച്ച ശേഷം തന്റെ ഏട്ടനെ നോക്കി.

അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് തന്റെ ഏട്ടന്റെ നെറ്റിയിൽ ഉമ്മ വെച്ചു. പിന്നെ മെല്ലെ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഡോക്ടർ അവളെ കെട്ടിപിടിച്ചു തന്റെ ശരീരത്തോട് ചേർത്തു.

"കള്ളൻ. ഉറങ്ങാതെ കിടക്കുകയായിരുന്നല്ലേ " എന്ന് മനസ്സിൽ സന്തോഷത്തോടെ പറഞ്ഞു കൊണ്ട്. ഡോക്ടറോട് ചോദിച്ചു.

"ഏട്ടൻ നേരത്തെ എഴുന്നേറ്റോ..? എന്നിട്ടെന്തേ എന്നെ വിളിക്കാതിരുന്നത്.."

"അത് എന്റെ പെണ്ണിനെ കെട്ടിപിടിച്ചു ഇങ്ങനെ ഉറങ്ങാൻ നല്ല സുഖം തോന്നി. പിന്നെ നീ ഇങ്ങനെ എന്നെ കെട്ടിപിടിച്ചു ശാന്തമായി ഉറങ്ങുന്നത്

💬 Comments

View all comments